January 16 Tuesday 7:09:20 PM

ദിലീപിനെ കാണാന്‍ കെപിഎസി ലളിത ജയിലില്‍; എത്തിയത് സഹോദരിയോടൊപ്പം; സന്ദര്‍ശനം നീണ്ടത് പത്ത് മിനിട്ട്

കൊച്ചി: നടി ആക്രമിക്കപ്പെട്ടകേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ കേരള സംഗീത നാടക അക്കാദമി അധ്യക്ഷ കെപിഎസി ലളിതയെത്തി. ദിലീപിന്റെ സഹോദരിക്കൊപ്പമാണ് ലളിത ജയിലിലെത്തിയത്. സന്ദര്‍ശനം പത്ത് മിനുറ്റ് നീണ്ടു നിന്നു.എന്നാല്‍ സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ലളിത തയ്യാറായില്ല.

ദിലീപിനെ അനുകൂലിച്ച് എംഎല്‍എമാരായ കെബി ഗണേഷ്‌കുമാറും മുകേഷും എംപിയായ ഇന്നസെന്റും രംഗത്തുവന്നതു വിവാദത്തിന് ഇടവെച്ചിരുന്നു. ഇക്കാര്യത്തില്‍ മുകേഷിനോട് സിപിഎം കൊല്ലം ജില്ലാ കമ്മറ്റി വിശദീകരണം തേടിയിരുന്നു.തിരുവോണപ്പിറ്റേന്നായിരുന്നു നടനും എംഎല്‍എയുമായ കെബി ഗണേഷ് കുമാര്‍ ആലുവ സബ് ജയിലില്‍ എത്തി ദിലീപിനെ കണ്ടത്.

തിരുവോണപ്പിറ്റേന്നായിരുന്നു നടനും എംഎല്‍എയുമായ കെബി ഗണേഷ് കുമാര്‍ ആലുവ സബ് ജയിലില്‍ എത്തി ദിലീപിനെ കണ്ടത്. തിരുവോണ ദിനത്തില്‍ നടന്‍ ജയറാം ആലുവ സബ്ജയിലില്‍ എത്തി ദിലീപിനെ കണ്ട് ഓണക്കോടിയും നല്‍കിയിരുന്നു.

തിരക്കഥാകൃത്ത് ബെന്നി പി നായരമ്ബലം, നടന്‍ സുധീര്‍, ജോര്‍ജേട്ടന്‍സ് പൂരം സിനിമയുടെ നിര്‍മാതാക്കളായ അരുണ്‍ ഘോഷ്, ബിയോജ് ചന്ദ്രന്‍ എന്നിവരും ദിലീപിനെ കണാനെത്തിയിരുന്നു.ഉത്രാട ദിനത്തില്‍ നടന്മാരായ ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ എന്നിവരും സംവിധായകനായ രഞ്ജിത്തും എത്തിയിരുന്നു.


9/17/2017 | 62
Header 1688