January 17 Wednesday 2:30:13 PM

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റു ഭയന്ന് മുൻകൂർ ജാമ്യാപേക്ഷയുമായി കാവ്യാ മാധവൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റു ഭയന്ന് മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ച കാവ്യാമാധവന്റെ ഹർജിയിൽ ഉള്ളത് ഗുരുതര ആരോപണങ്ങൾ. കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ കൂടാതെ ഭരണകക്ഷിയിലെ പ്രധാന നേതാവിന്റെ മകനും മഞ്ജുവാര്യരെ പിന്തുണയ്ക്കുന്ന ശ്രീകുമാർ മേനോനും കേസിൽ ഗൂഢബന്ധമുണ്ടന്നും കാവ്യ ഹർജിയിൽ ആരോപിക്കുന്നു. ഇവരൈല്ലാം ദിലീപിന്റ മകൾ മീനാക്ഷിയും ഞാനും അടങ്ങുന്ന ദിലീപിന്റെ കുടുംബത്തെ തകർക്കാനുള്ള പദ്ധതിയാണ് തയ്യാറാക്കിയത്. അതിന് സിനിമാ രംഗത്തെ ചെറുതെങ്കിലും ശക്തരായ ഒരു ഗ്രൂപ്പിന്റെയും, ഇവർക്ക് അടിമകളായ മാധ്യമപ്രവർത്തകരുടയും പിന്തുണയുണ്ടെന്നും കാവ്യ ആരോപിക്കുന്നു.

മനഃപൂർവം കേസിൽ കുടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു എന്ന വാദത്തെ സാധൂകരിക്കുന്ന ആരോപണങ്ങളാണ് കാവ്യയുടെ ഹർജിയിലുള്ളത്. നടന്റെ ടീനേജുകാരിയായ മകളെ പോലും അപകീർത്തിപ്പെടുത്തുന്ന നടപടികളാണ് ഉണ്ടായിരിക്കുന്നത്. ദിലീപിന്റെ കരിയറും ജീവിതവും നശിപ്പിക്കാനാൻ എന്തും ചെയ്യാൻ മടിക്കാത്ത പൊലീസ് ഉദ്യോഗസ്ഥരും സിനിമയിലെ പ്രബലമായ ഒരു ചെറുസംഘവും ചില ആജ്ഞാനുവർത്തികളായ മാധ്യമപ്രവർത്തകരുൾപ്പട്ട സംഘം ശ്രമിക്കുന്നത്.

കേസ് അന്വേഷകരായ ബിജു പൗലൂസും എസ്‌പി സുദർശനും ഓഗസ്റ്റ് എട്ടാം തീയതി വെണ്ണലയിലെ യിലെ വീട്ടിലെത്തി തന്റെ മാതാപിതാക്കള കണ്ടിരുന്നു. കുടുംബാംഗങ്ങൾ ഈ പ്രശ്‌നത്തിൽ ഇടപെടണമെന്നും ദിലീപിന് അനുകൂലമായ നിലപാടിൽ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടു. എഡിജിപി സന്ധ്യ പറഞ്ഞിട്ടാണ് വീട്ടിൽ എത്തിയതതെന്നും ഇതൊരു സ്വകാര്യ സന്ദർശനമായി കണ്ടാൽ മതിയെന്നും പറഞ്ഞു. കേസിൽ കാവ്യ ഉൾപ്പടെയുള്ള കുടുംബാംഗങ്ങൾ നല്‌കേണ്ടട മൊഴിയും സമീപനവും വിശദീകരിച്ചതായും കാവ്യ ഹർജിയിൽ വിശദീകരിക്കുന്നു.

Two police officers (Mr. Byju Paulose, the investigation officer and Mr. Sudharshan, SP) on 08/09/2017 visited petitioner's (Kavya's) parents at Saphire Court Villas at Vennala. The two police officers said the petitioners parental family members should intervene in the matter and restrain the petitioner's husband (Dileep) from taking up a confronting attitude with the investigation team. They said that ADGP Sandhya had send them on such a 'private visit' with specific instructions to convey aforesaid matters to petitioners parental family and ensure that those instructions are carried out."

പരസ്യ സംവിധായകനായ ശ്രീകുമാർ മേനോന് ഇതിൽ ബന്ധമുണ്ട്. ഇദ്ദേഹത്തിന് ഭരണകക്ഷിയിലെ പ്രമുഖനായ നേതാവിന്റെ മകൻ പിന്തുണ നല്കുന്നുണ്ട്. സിനിമകൾ ഒന്നും ഇതുവരെ ചെയിതിട്ടില്ലെങ്കിലും ചലച്ചിത്രമേഖലയിലെ അണിയറ ക്കളികളിൽ ഏറെ പ്രസിദ്ധനാണെന്നും കാവ്യ പറയുന്നു. ദിലീപിന്റ മുൻഭാര്യ മഞ്ജുവാര്യരുമായുള്ള വിവാഹ മോചനക്കേസിലും ശ്രീകുമാർ മേനോന് ബന്ധപ്പെട്ടിരുന്നതായും ഹർജിയിൽ ആരോപിക്കുന്നു. നേതാവിന്റ മകനും ശ്രീകുമാറും ചേർന്നാണ് പ്രമുഖ വ്യവസായിയുടെ മകളുടെ വിവാഹ പാർട്ടി നടത്തിയത് . ദിലീപിനെ കരിവാരിത്തേക്കാൻ ശ്രീകുമാർ മേനോൻ നേരത്തെ ശ്രമിച്ചിരുന്നതായും ആരോപിക്കുന്നു.

"Till date Dileep has not met Kashyap (IG of Police). It is worth mentioning about the definite possibility if Mr. Sreekumar Menon, a person who is famous for his connection with various media and corporate houses, rather than his film making skills to have a definite role in unfolding drama. It is understood that he played a pivotal role in arranging finances of various large establishments in Kerala. He along with the son of a prominent leader of the ruling political front is understood to have carried out the event management of a the marriage of the daughter of a prominent Kerala business tycoon. For the past few years this person was entertaining grave enemity against Dileep on account of the fact that Dileep has chosen to paint him black and white in the divorce proceedings initiated by him against Manju Warrier."

നടി ആക്രമിക്കപ്പെട്ട കേസിൽ മുൻകൂർ ജാമ്യം തേടി കാവ്യാ മാധവൻ ഹൈക്കോടതിയിൽ സമർപ്പിച്ചത് 56 പേജുകളുള്ള വിശദമായ ഹർജിയാണ്. കേസിൽ തന്നെ കാരണമില്ലാതെ അറസ്റ്റ് ചെയ്യുമോ എന്ന ആശങ്കയുള്ളതിനാലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകുന്നതെന്നും കാവ്യ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവൻ മുൻകൂർ ജാമ്യം തേടിയിരിക്കുന്നത്. 25 വർഷത്തിലേറെയായി എഴുപതിലേറെ സിനിമകളുടെ ഭാഗമായ സംസ്ഥാന പുരസ്‌കാരം നേടിയ അഭിനേത്രി സമർപ്പിക്കുന്ന അപേക്ഷ എന്ന ആമുഖത്തോടെയാണ് ഹർജി ആരംഭിക്കുന്നത്.

അന്വേഷണം പക്ഷപാതപരമാണെന്നും തനിക്കെതിരെ ദുഷ്ലാക്കോടെയാണ് അന്വേഷണ സംഘം പ്രവർത്തിക്കുന്നതെന്നും ഹർജിയിൽ ആരോപിക്കുന്നു. കേസിലെ ഒന്നാം പ്രതിയും കുപ്രസിദ്ധ ക്രിമിനലുമായ പൾസർ സുനിയെ മാധ്യമങ്ങൾക്ക് മുന്നിൽ തനിക്കെതിരായ പ്രസ്താവനകൾ നടത്താൻ അനുവദിച്ചത് ഇതിന് ഉദാഹരണമായി കാവ്യ ചൂണ്ടിക്കാട്ടുന്നു. തന്നെ അപമാനിക്കാനും പീഡിപ്പിക്കാനുമാണ് അന്വേഷണ സംഘം ലക്ഷ്യമിടുന്നതെന്നും അവർ പറയുന്നു.
കേസിൽ ദിലീപ് നിരപരാധിയാണെന്നും ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും ഹർജിയിൽ പറയുന്നുണ്ട്. ദിലീപിന്റെ കേസ് വാദിക്കുന്ന രാമൻപിള്ള അസോസിയേറ്റ്സിലെ അഭിഭാഷകനായ വി.ബി.സുജേഷ് മേനോനാണ് കാവ്യക്കായി ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഹർജി കോടതി തികളാഴ്ച പരിഗണിക്കും.

കേസിലെ മുഖ്യപ്രതിയായ പൾസർ സുനിക്ക് കാവ്യയും കുടുംബവുമായും അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. കാവ്യയുടെ കാക്കനാട്ടെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ കൃത്യത്തിനു ശേഷം സുനി ചെന്നിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. കാവ്യയുടെ കൊച്ചിയിലെ വില്ലയിലും ഇയാൾ പോയിട്ടുള്ളതായും സൂചനയുണ്ട്.

കാവ്യയുമായി അടുത്ത പരിചയമുണ്ടെന്നും കേസിലെ മാഡം കാവ്യയാണെന്നും സുനി മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞിരുന്നു. കാവ്യക്ക് കേസുമായി ബന്ധമില്ലെന്നും സുനി കൂട്ടിച്ചേർത്തിരുന്നു. അതേസമയം, സുനിയെ പരിചയമില്ലെന്നാണ് ചോദ്യം ചെയ്തപ്പോൾ കാവ്യ അന്വേഷണ സംഘത്തോട് പറഞ്ഞിരിക്കുന്നത്. 


9/17/2017 | 243
Header 1689