January 17 Wednesday 2:32:53 PM

ദിലീപ് 100 പേജ് കത്ത് എഴുതാൻ തുടങ്ങി,രാഷ്ട്രീയ നേതാക്കളുടേയും സിനിമാ പ്രവർത്തകരുടേയും ഉറക്കം കെടുത്തുന്നു

 

ദിലീപ് കത്തെഴുത്തിന്റെ തിരക്കിലാണ്‌. ജയിലിൽ നിന്നും എഴുതിയ കത്തിലൂടെ ഇതിനു മുമ്പ് കേരളത്തേ പിടിച്ചുലച്ചത് സരിത എസ് നായരായിരുന്നു. ഇപ്പോൾ ദിലീപിന്റെ എഴുത്തും ചിലപ്പോൾ കേരള രാഷ്ട്രീയത്തേ തന്നെ പിടിച്ചുലച്ചേക്കാം ദിലീപ് എല്ലാം എഴുതുവാൻ തുടങ്ങി…. ഒന്നും മറന്നു പോകാതെ കൃത്യമായി അയാൾ കുറിച്ചുവയ്ക്കുന്നു. ദിലീപ് എഴുത്തു തുടങ്ങിയതായി ജയിൽ അധികൃതരും അടുത്ത സുഹൃത്തുക്കളും സമ്മതിക്കുകയും ചെയ്യുന്നു. താൻ ജയിലിൽ കിടക്കുന്നതിന്റെ കാരണം കോടിയേരിയുടെ മകൻ ബിനീഷ് കോടിയേരി എന്ന് ഹൈക്കോടതിയിൽ ഭാര്യയേകൊണ്ട് സമർപ്പിച്ചതുമായി ദിലീപിന്റെ കത്തെഴുത്തിനേ ചിലർ കൂട്ടിവായിക്കുന്നു.ചിലപ്പോൾ ഈ കത്തെഴുത്ത് ചിലർക്ക് തലവേദയും മുന്നറിയിപ്പും ആയേക്കാം. പല നിലയിൽ നടന്റെ കൂടെ നിന്ന് ഔദാര്യം പറ്റിയവരെ വിറപ്പിക്കാനും അവരേ ഒപ്പം തന്നെ നിർത്താനുമുള്ള പൊടി കൈയ്യും ആകാം 50 ഷീറ്റ് പേപ്പറും കത്തെഴുത്ത് ഭീഷണിയും.

50 പേപ്പറുകൾ, കുമ്പസാരമോ, കുറ്റപ്പെടുത്തലോ

തന്റെ ജീവിതത്തേ മാറ്റിമറിച്ച 2മാസം നീണ്ട ജയിൽ വാസം 100 പേജുള്ള ഒരു കത്തിലൂടെ ദിലീപ് അയവിറക്കുന്നത് കേൾക്കാൻ സിനിമാ ലോകം ആകാംഷയോടെ കാത്തിരിക്കുന്നു. അത് കുംമ്പസാരമോ കുറ്റപ്പെടുത്തലോ? എന്നാണ്‌ എല്ലാവർക്കും സംശയം. കുംമ്പസാരമെകിൽ വളരെ നല്ലത്. ഇനിയേലും നേരേ ചൊവ്വേ വഴക്കും ബഹളവും ഇല്ലാതെ മലയാള സിനിമ പോകുമല്ലോ..എന്നാൽ ഈ കുംമ്പസാരത്തിൽ വൻ അപകടം മറ്റുള്ളവക്ക് എതിരേ ഒളിഞ്ഞു കിടക്കുന്നു.ഏറ്റു പറച്ചിൽ ആത്മാർഥമെങ്കിൽ തനിക്കൊപ്പം പലതും ചെയ്യാനും, ചെയ്യിക്കാനും കൂടെ ഉണ്ടായിരുന്നവരുടെ വിവരങ്ങൾ ഉണ്ടാകും. പലരേയും പരാമർശിക്കും. എല്ലാം ഒരു തുറന്നു പറച്ചിൽ ആകും. മനം മാറ്റത്തിൽ പലരുടേയും മുഖം മൂടികൾ അഴിഞ്ഞു വീണേക്കാം. കാരണം ദിലീപിനു ജീവിതത്തിൽ ഇനി മുൻ..പിൻ നോക്കാനില്ല. എല്ലാം ഏറ്റു പറഞ്ഞ് പുതിയ ജീവിതത്തിനു ദിലീപിനു രാമായണവും, നാമ ജപവും ബൈബിൾ സങ്കീർത്തനവും വഴിയൊരിക്കിയതാണെങ്കിൽ…എന്തും സംഭവിക്കാം. എന്തായാലും പുറത്തുവരുന്ന ദിലീപ് പുതിയ മനുഷ്യനായിട്ടായിരിക്കും എന്ന് ജയിൽ ജീവനക്കാരും സഹ തടവുകാരും പോലും പറയുന്നു.

സെല്ലിനുള്ളില്‍ ബ്ലാങ്കറ്റില്‍ പത്രം വിരിച്ചാണ് എഴുതുന്നത്. ചില ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടെങ്കിലും എഴുത്തും വായനയും മുടക്കിയിട്ടില്ല. പഴയതുപോലെ വിഷാദമൂകനായി ഇരിക്കാതെ സഹതടവുകാരോട് തമാശ പറയാനും ദിലീപ് സമയം കണ്ടെത്തുന്നുണ്ട്.വിവാദങ്ങളും, കേസുകളും, തർക്കങ്ങളും മാത്രമാകാതെ എന്തുകൊണ്ട് ദിലീപിനു പുതിയ മനുഷ്യൻ ആയി കൂടാ. ജീവിതത്തിൽ മാറ്റി മറിക്കൽ സംഭവിച്ചു കൂടാ.ദിലീപ് വാങ്ങിയ 50 വെള്ള പേപ്പറുകൾ എന്തായാലും മറ്റുള്ളവരേ ബാധിക്കുന്ന കാര്യങ്ങൾ കോറിയിടാൻ എന്നു ഉറപ്പ്.


9/20/2017 | 71
Header 1700