January 17 Wednesday 2:36:13 PM

ബി.ജെ.പി-ബി.ഡി.ജെ.എസ് ഭിന്നതകള്‍ക്കിടെ വെള്ളാപ്പള്ളി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രി പിണാറയി വിജയനുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച വൈകിട്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. ബി.ഡി.ജെ.എസ്-ബി.ജെ.പി ഭിന്നതയ്ക്കിടെ വെള്ളാപ്പള്ളി മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച ശ്രദ്ധേയമായി. 

എന്‍.ഡി.എയിലും കേന്ദ്രസര്‍ക്കാരിലും ആവശ്യപ്പെട്ട പദവികള്‍ ലഭിക്കാത്തതില്‍ ബി.ഡി.ജെ.എസ് നേതൃത്വം അസംതൃപ്തരാണ്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നേതൃത്വം നല്‍കുന്ന ജനരക്ഷാ യാത്രയുമായി സഹകരിക്കേണ്ടതില്ലെന്ന് ബി.ഡി.ജെ.എസ് നേതൃത്വം തീരുമാനിച്ചിരുന്നു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ സ്വീകരണ യോഗങ്ങളില്‍ നിന്നും ബി.ഡി.ജെ.എസ് വിട്ടുനില്‍ക്കും. 

ഈ പശ്ചാത്തലത്തില്‍ വെള്ളാപ്പള്ളി, മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്താനാണെന്നാണ് സൂചന. അതേസമയം എസ്.എന്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചതെന്നാണ് വെള്ളാപ്പള്ളിയുടെ വിശദീകരണം.


9/20/2017 | 64
Header 1702