January 17 Wednesday 12:56:19 PM

മെര്‍സിഡസിന്റെ സൂപ്പര്‍കാര്‍ എഎംജി ജിടിആര്‍

ബീസ്റ്റ് ഓഫ് ദി ഗ്രീന്‍ ഹെല്‍ വിശേഷണവുമായി മെര്‍സിഡസിന്റെ സൂപ്പര്‍കാര്‍ എഎംജി ജിടിആര്‍.

ഓഗസ്റ്റ് 21 ന് ഇന്ത്യയില്‍ അവതരിക്കാനിരിക്കെ മെര്‍സിഡസിന്റെ സൂപ്പര്‍കാര്‍ കുറിച്ചിരിക്കുന്നത് മറ്റൊരു റെക്കോര്‍ഡാണ്. 

നേര്‍ബഗ്രിങ്ങില്‍ 7:09:10 എന്ന റിയര്‍ വീല്‍ഡ്രൈവ് ലാപ് റെക്കോര്‍ഡ് കുറിച്ചെത്തിയ ജിടിആര്‍, ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ രചിച്ചത് പുതിയ വേഗ റെക്കോര്‍ഡാണ്.

2:09:853 എന്ന ലാപ് സമയം കുറിച്ച എഎംടി ജിടിആര്‍, ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ വലം വെച്ച ഏറ്റവും വേഗതയേറിയ സ്ട്രീറ്റ് ലീഗല്‍ കാറായി മാറി. 

നേരത്തെ, 2:12:711 ലാപ് സമയം കുറിച്ച ഔഡി R8 V10 പ്ലസാണ് ഈ പട്ടം കയ്യടക്കിയിരുന്നത്.FIA യുടെ ഔദ്യോഗിക വക്താക്കളായ FMSCI യുടെ നേതൃത്വത്തിലാണ് റെക്കോര്‍ഡ് ടെസ്റ്റ് നടന്നത്.

577 bhp കരുത്തും 700 Nm torque ഏകുന്ന 4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബ്ബോ V8 എഞ്ചിനില്‍ 7 സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ഗിയര്‍ബോക്‌സാണ് മെര്‍സിഡസ് നല്‍കുന്നത്.

നിലവില്‍ വില്‍പനയിലുള്ള എഎംജി ജിടി എസിനെക്കാളും കരുത്തേറിയ ജിടിആറില്‍, ആക്ടിവ് എയറോറിയര്‍ വീല്‍ സ്റ്റീയറിംഗും, ഡൗണ്‍ഫോഴ്‌സ് വര്‍ധിപ്പിക്കുന്നതിനായി വലിയ റിയര്‍ വിംഗും ഇടംപിടിക്കുന്നുണ്ട്.

ലംബോര്‍ഗിനി ഉറാക്കാന്‍ പെര്‍ഫോര്‍മന്‍സാണ് മെര്‍സിഡസ് എഎംജി ജിടിആറിന്റെ പ്രധാന എതിരാളി.


8/12/2017 | 30
Header 1391