January 17 Wednesday 1:07:22 PM

'ഭാവന ശബ്ദിച്ചപ്പോൾ താര ലോകം ഞടുങ്ങി, പ്രക്ഷേപണം നിർത്തി.അഭിമുഖം പിൻവലിച്ചു. '

മലയാള സിനിമയിൽ പുരുഷാധിപത്യമാണെന്നും സ്ത്രീകൾ ക്യാമറക്ക് മുന്നിലേക്ക് വരണമെന്നും വെടികെട്ട് പ്രതികരണം നല്കിയ ഭാവന ഉന്നം ഇട്ടത് സൂപ്പർ താരങ്ങളേ..ദിലീപിനു കട്ട സപോർട്ട് കൊടുത്ത് ജയിലിൽ പോലും പോയി സൗഹൃദം പങ്കിടുന്ന ആളുകൾക്കെതിരേ രൂക്ഷമായ പ്രയോഗമായി ഭാവനയുടെ വാക്കുകൾ മാറി കഴിഞ്ഞു.സിനിമ ഉപേക്ഷിക്കില്ല. പ്രതിശ്രുത വരന്റെ പിന്തുണ തനിക്കുണ്ടെന്നും ഭാവന പറഞ്ഞു. സിനിമകൾ തെരഞ്ഞെടുക്കാൻ നടിമാർക്ക് സ്വാതന്ത്ര്യമില്ല. ആക്രമിക്കപ്പെട്ട സംഭവത്തിൽ കുടുംബവും പൊതുസമുഹവും തനിക്കൊപ്പം നിന്നു. താൻ ഒറ്റയ്ക്കല്ല. മനഃശക്തി കരുത്തായെന്നും ഭാവന കൂട്ടിച്ചേർത്തിരുന്നു. ഈ അഭിമുഖം നൽകുമെന്ന് ആദ്യം പ്രഖ്യാപിച്ചത് ഏഷ്യാനെറ്റായിരുന്നു. ഭാവന തുറന്നു പറയുന്നുവെന്ന തരത്തിൽ ഏഷ്യാനെറ്റ് പ്രമോ വീഡിയോ കൊടുത്തു.

ഏഷ്യാനെറ്റിനും മാതൃഭൂമിക്കും മനോരമയ്ക്കും കൈരളിക്കും ഭാവന അഭിമുഖം അനുവദിച്ചു. റിപ്പോർട്ടർ ടിവിക്കും നൽകാമെന്ന് ഏറ്റു. റിപ്പോർട്ടറിന്റെ അഭിമുഖം തുടങ്ങുമ്പോഴായിരുന്നു ഇടപെടൽ വന്നത്. ഇതോടെ അഭിമുഖത്തിൽ നിന്ന് പിന്മാറി. ഏറ്റവും വിർശനങ്ങൾ ഏഷ്യാനെറ്റുമായാണ് ഭാവന പങ്കുവച്ചത്. അതുകൊണ്ട് തന്നെ സാഹചര്യങ്ങൾ വിശദീകരിച്ച് ഏഷ്യാനെറ്റിനോട് അഭിമുഖം നൽകരുതെന്നും ആവശ്യപ്പെട്ടു. പൃഥ്വിരാജ് സിനിമായാ ആദം ജോണിലെ നായികയാണ് ഭാവന. ഈ സിനിയുടെ വിജയത്തെ കുറിച്ചുള്ള സന്തോഷം പങ്കുവയ്ക്കലിനിടെയാണ് സിനിമയിലെ ഏകാധിപത്യത്തിനെതിരെ നടി ആഞ്ഞടിച്ചത്.

നടി പറഞ്ഞത് മുഴുവൻ പുറത്ത് വന്നിട്ടില്ല. ആദ്യ ഘട്ടം വന്നപ്പോഴേ മലയാള സിനിമ വിറച്ചു. പലരും പലവഴിക്ക് ജീവനുമായി ഓടാൻ തുടങ്ങി. ഭാവനയുടെ കാലു പിടിക്കാനും മാപ്പ് പറയാനും മഹാ നടന്മാർ വരെ ഫോൺ വിളിയായി.

തനിക്കെതിരേ നീങ്ങുന്നവർക്ക് വ്യക്തമായ സൂചനയായിരുന്നു ഭാവനയുടെ നീക്ക്കം. ശരിക്കും സൂപ്പർ താരങ്ങളും മറ്റും ഞടുങ്ങി പോയി. കുരുക്കിൽ നിന്നും കൂടുതൽ കുരുക്കിലേക്ക് പോകുന്നത് ഒഴിവാക്കാൻ സൂപ്പർ താരങ്ങൾ തന്നെ സമവായവുമായി നടിയുടെ മുന്നിൽ കൈകൂപ്പുകയായിരുന്നു.ഇതോടെ ഭാവനയും മനസുമാറി. അഭിമുഖം നൽകരുതെന്ന് ഏഷ്യാനെറ്റിനോട് നടി നേരിട്ട് അഭ്യർത്ഥിക്കുകയായിരുന്നു. ഇത് ചാനൽ അംഗീകരിക്കുകയും ചെയ്തു

നടി അഭ്യർത്ഥിച്ച സാഹചര്യത്തിൽ ടെലിവിഷൻ റേറ്റിങ് കൂട്ടാനാണെങ്കിൽ പോലും അഭിമുഖം നൽകേണ്ടതില്ലെന്ന് ഏഷ്യാനെറ്റ് തീരുമാനിക്കുകയായിരുന്നു. പ്രമോ നൽകിയതു കൊണ്ട് തന്നെ പ്രേക്ഷകരിൽ ഇത് തെറ്റിധാരണയുമുണ്ടാക്കി. അതുകൊണ്ട് വാർത്തയ്ക്കിടയിൽ നടിയുടെ നിർദ്ദേശ പ്രകാരമാണ് അഭിമുഖം നൽകാത്തതെന്ന വിശദീകരണം ഏഷ്യാനെറ്റ് നൽകുകയും ചെയ്തു. ഏഷ്യാനെറ്റ് ന്യൂസിലെ ഏഡിറ്റോറിയിൽ ടീമാണ് പ്രക്ഷേപണത്തിന് അര മണിക്കൂർ മുമ്പ് അഭിമുഖം കൊടുക്കേണ്ടെന്ന് തീരുമാനിച്ചത്. സിനിമയിലെ കള്ളമുഖങ്ങൾക്കെതിരെ ആഞ്ഞടിക്കുന്ന ഭാവനയുടെ അഭിമുഖം പ്രക്ഷേപണം ചെയ്യുമെന്ന ഏഷ്യാനെറ്റിന്റെ പ്രമോ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. അതുകൊണ്ട് കൂടിയാണ് കൃത്യമായ വിശദീകരണത്തോടെ അഭിമുഖം നൽകാത്തതിൽ വിശദീകരണം നൽകിയതും.


9/11/2017 | 7778
Header 1638