January 17 Wednesday 2:36:59 PM

'തന്റെ ശരീരത്തില്‍ തൊടാന്‍ മടിച്ചു നിന്ന ബോബി സിന്‍ഹയ്ക്ക് അമലാ പോളിന്റെ ശാസനം; തിരുട്ടുപയലേ 2 ഷൂട്ടിംഗിനിടെയില്‍ സംഭവം'

ഓഡിയോ ലോഞ്ചിന് അമല ധരിച്ച വേഷത്തെ ചൊല്ലിയും സദാചാര ആരാധകര്‍ വിമര്‍ശനമുന്നയിച്ചിരുന്നു

മലയാളികളുടെ പ്രിയ നടികളില്‍ ഒരാളാണ് അമലാ പോള്‍. നാടന്‍ സുന്ദരിയായെത്തിയ പിന്നീട് തെന്നിന്ത്യന്‍ താരസുന്ദരിയായി മാറിയ അമലാപോള്‍ ഗ്ലാമര്‍ വേഷങ്ങളിലും മിന്നിതിളങ്ങാറുണ്ട്. അമലയുടെ വിവാഹവും വിവാഹമോചനവും പിന്നീട് സിനിമയിലേക്ക് മടങ്ങിവന്നതുമെല്ലാം വലിയ ചര്‍ച്ചയായിരുന്നു.

വിവാഹ മോചനത്തിനു പിന്നാലെ സിനിമയില്‍ സജീവയായ അമല പോള്‍ ഗ്ലാമര്‍ വേഷങ്ങള്‍ നന്നായി കൈകാര്യം ചെയ്യുകയാണ്. സദാചാരക്കാരായ ആരാധകര്‍ക്ക് കലിപ്പുണ്ടെങ്കിലും അതൊന്നും താരം വകവെച്ചിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ അമലയുടെ വസ്ത്രധാരണത്തിനെതിരെ സദാചാരക്കാര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

എന്തായാലും താരസുന്ദരിക്ക് കൈ നിറയെ ചിത്രങ്ങളാണിപ്പോള്‍. കന്നടയില്‍ ഹെബുളിയും തമിഴില്‍ വേലയില്ലാ പട്ടധാരി 2 ഉം ഹിറ്റായതിനു പിന്നാലെ അമല നായികയായെത്തുന്ന ചിത്രമാണ് തിരുട്ടുപയലെ 2. ബോബി സിന്‍ഹയാണ് നായകവേഷത്തില്‍. ഗ്ലാമര്‍ വേഷത്തിലാണ് അമല എത്തുന്നതെന്ന് പോസ്റ്റര്‍ വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു.

 

ഓഡിയോ ലോഞ്ചിന് അമല ധരിച്ച വേഷത്തെ ചൊല്ലിയും സദാചാര ആരാധകര്‍ വിമര്‍ശനമുന്നയിച്ചിരുന്നു. എന്നാല്‍ ഷൂട്ടിങിനിടയിലുണ്ടായ രസകരമായ സംഭവങ്ങള്‍ വിവരിക്കുന്നതിലായിരുന്നു അമലയുടെ തിരക്ക്. ചിത്രത്തില്‍ ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്ന രംഗങ്ങള്‍ ധാരാളം ഉണ്ടായിരുന്നു എന്നും, എന്നാല്‍ തന്റെ ശരീരത്തില്‍ തൊട്ടഭിനയിക്കാന്‍ ബോബി സിന്‍ഹ മടിച്ച് നിന്നെന്നും അമല വെളിപ്പെടുത്തി.

നായകന്‍ തൊട്ടഭിനയിക്കാന്‍ മടിച്ചപ്പോള്‍, താന്‍ അദ്ദേഹത്തെ ‘ബേബി സിംഹ’ എന്ന് വിളിച്ച് കളിയാക്കി എന്നും അമല വ്യക്തമാക്കി. സുശി ഗണേശന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം പുറത്തിറങ്ങും.

 

 

 


9/7/2017 | 714
Header 1580