January 17 Wednesday 6:28:31 AM

വാമിക ഗബ്ബിയുടെ തമിഴ് ചിത്രം ‘ഇരവാകാലം’ പ്രദര്‍ശനത്തിനൊരുങ്ങുന്നു

ഗോദ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ് കീഴടക്കിയ പഞ്ചാബി സുന്ദരി വാമിക ഗബ്ബിയുടെ തമിഴ് ചിത്രം പ്രദര്‍ശനത്തിനൊരുങ്ങുന്നു.

അശ്വിന്‍ ശരവണന്‍ സംവിധാനം ചെയ്യുന്ന ഇരവാകാലം എന്ന ചിത്രത്തിലാണ് വാമിക അഭിനയിച്ചത്. എസ്. ജെ സൂര്യ നായകനായ ചിത്രത്തില്‍ മലയാളി താരം ശിവദയും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. 

നയന്‍താരയുടെ ഹൊറര്‍ ചിത്രം മായയുടെ സംവിധായകനാണ് അശ്വിന്‍ ശരവണന്‍. 

സല്‍വ രാഘവന്‍ സംവിധാനം ചെയ്ത മാലൈ നേരത്ത് മയക്കം എന്ന തമിഴ് ചിത്രത്തില്‍ വാമിക മുമ്പ് അഭിനയിച്ചിട്ടുണ്ട്. 

തേനണ്ട്രാല്‍ സ്റ്റുഡിയോയുടെ ബാനറില്‍ എന്‍. രാമസ്വാമിയും ഹേമ രുക്മിണിയും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.


8/8/2017 | 43
Header 1354