January 17 Wednesday 1:02:41 PM

പുതിയ നിക്കോണ്‍ 70-300mm ലെന്‍സ് പുറത്തിറക്കി

AF-P നിക്കോര്‍ 70-300MM F/4.5-5.6E ED VR എന്ന പേരില്‍ നിക്കോണ്‍ പുതിയ ഫുള്‍ ഫ്രെയിം ക്യാമറാ ലെന്‍സ് പുറത്തിറക്കി. നിക്കോണ്‍ ക്യാമറ ഉപയോഗിക്കുന്ന ഇടത്തരം ഉപയോക്താക്കളുടെ വളരെ പ്രിയപ്പെട്ട ലെന്‍സുകളില്‍ ഒന്നായിരുന്ന AF-S 70-300mm f/4.5-5.6 VR ലെന്‍സിന്റെ പുതിയ പതിപ്പാണിത്. എന്നാല്‍, ഇത് ഏറ്റവും പുതിയ ക്യാമറകളിലൊഴികെ പ്രവര്‍ത്തിക്കില്ല എന്നതിനാല്‍ പഴയ പതിപ്പ് കുറേക്കാലം കൂടെ വിപണിയിൽ കാണുമെന്ന് ഉറപ്പാണ്. 

പുതിയ ലെന്‍സിന്റെ പ്രത്യേകതകള്‍ പരിശോധിക്കാം:

∙ പഴയ ലെന്‍സിനേക്കാള്‍ ഭാരക്കുറവ് (പഴയ ലെന്‍സ് 745 ഗ്രാം/പുതിയ ലെന്‍സ് 680 ഗ്രാം)
∙ VR 4.5 സ്‌റ്റോപ്പു വരെ കിട്ടുമെന്ന് കമ്പനി പറയുന്നു
∙ ഇലക്ട്രോണിക് ഡയഫ്രം ആണുള്ളത്. അതിനാല്‍ ഏറ്റവും പുതിയ ക്യാമറകളിലെ പൂര്‍ണ്ണ പ്രഭാവത്തോടെ പ്രവര്‍ത്തിക്കൂ. 
∙ നാല് അടിയാണ് കുറഞ്ഞ ഫോക്കസിങ് അകലം
∙ സ്‌പോര്‍ട്ട് VR മോഡ് ചലിക്കുന്ന സബ്ജക്ട്‌സിനെ ഫോട്ടോ എടുക്കുന്നത് എളുപ്പമാക്കും
∙ AF-P സ്‌റ്റേപ്പര്‍ മോട്ടര്‍ ഫോക്കസിങ് വേഗത്തിലും, നിശബ്ദമായും നടത്തും

നിക്കോണ്‍ അടുത്ത കാലത്തായി ഇറക്കിയ ലെന്‍സുകള്‍ AF-P ടെക്‌നോളജി ഉപയോഗിക്കുന്നവയാണ്. D5, D750, D610, D600 എന്നീ FX ബോഡികളിലും D500, D7500, D5600, D5500, D5300, D3400, D3300 എന്നീ DX ക്യാമറകളിലും പുതിയ ലെന്‍സ് വര്‍ക്കു ചെയ്യേണ്ടതാണ്. ഇവയില്‍ ചില ക്യാമറകള്‍ക്ക് ഫേംവെയര്‍ അപ്‌ഡേറ്റ് വേണ്ടിവരും. അതുപോലെ ഫേം വെയര്‍ അപ്ഡേറ്റിലൂടെ മറ്റു ചില ബോഡികള്‍ക്കും സ്വീകാര്യമാക്കിയേക്കുമെന്നാണ് വാര്‍ത്തകള്‍. 

എന്നാല്‍, D2, D200, D100, D90, D80, D70, D60, D50, D40, D5100, D5000, D3200, D3100, D3000 തുടങ്ങിയ ക്യാമറകളില്‍ ഇവ ഉപയോഗിക്കാനേ സാധ്യമാവില്ലെന്നാണ് പറയുന്നത്. നിക്കോണ്‍ അടുത്ത കാലത്തായി DX ഉപയോക്താക്കള്‍ക്കായി ഒരു 70-300 AF-P ലെന്‍സും ഇറക്കിയരുന്നു. 

697 ഡോളര്‍ വിലയിട്ടിരിക്കുന്ന ലെന്‍സ് പ്രകടനത്തില്‍ പഴയ വേര്‍ഷനേക്കാള്‍ മികവു പ്രകടിപ്പിക്കും. അടുത്തെങ്ങും ഒരു FX ക്യാമറ വാങ്ങാന്‍ പരിപാടിയില്ലെങ്കില്‍ DX ഉപയോക്താക്കള്‍ DX ക്യാമറകള്‍ക്കായി ഒപ്ടിമൈസ് ചെയ്ത ലെന്‍സ് വാങ്ങുന്നതാകും നല്ലത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്ക് ഉപയോഗിക്കുക.


8/2/2017 | 39
Header 1318