January 17 Wednesday 6:32:32 AM

ഖത്തറിൽ പോവാൻ വിസ വേണ്ടായെന്നിരിക്കെ, ഖത്തറിലെത്തി എങ്ങനെ ജോലി കണ്ടുപിടിക്കാം

ഇന്ത്യയുമായി കൈകോര്‍ത്ത് ഖത്തര്‍. ഇന്ത്യക്കാര്‍ക്ക് ഇനി ഖത്തര്‍ സന്ദര്‍ശിക്കാന്‍ വിസയില്ലാതെ നേരെ വിമാനം കയറാം. അവിടെയെത്തിയാലോ സ്റ്റാമ്പ് ചെയ്യുന്നതിന് പ്രത്യേക ഫീസും ഇനിമുതല്‍ ഇല്ല. ഖത്തര്‍ ടൂറിസം അതോറിററി അധികൃതര്‍ ആണ് ഇന്ത്യ ഉള്‍പ്പെടെ എണ്‍പത് രാജ്യക്കാര്‍ക്ക് ഈ സൗജന്യം അനുവദിച്ചുകൊണ്ട് ഉത്തരവിട്ടിരിക്കുന്നത്. നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും ഉത്തരവില്‍ പറയുന്നു. രാജ്യത്തെ ഹോട്ടല്‍, സാംസ്‌കാരിക പൈതൃകം, പ്രകൃതിസമ്പത്ത് എന്നിവ ആസ്വദിക്കാനായി സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്ന് ഖത്തര്‍ ടൂറിസം അതോറിറ്റി ചെയര്‍മാന്‍ ഹസ്സന്‍ അല്‍ ഇബ്രാഹിം പറഞ്ഞു.

സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യരാജ്യങ്ങള്‍ ഖത്തറിനെതിരായി ഉപരോധം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് രാജ്യം എല്ലാവര്‍ക്കുമായി തുറന്നുകൊടുക്കാനുള്ള തീരുമാനം എന്നാണ് നിഗമനം.

സന്ദര്‍ശകന്റെ പൗരത്വം അനുസരിച്ച് ഒന്നുകില്‍ 180 അല്ലെങ്കില്‍ 90 ദിവസം രാജ്യത്ത് ചെലവഴിക്കാന്‍ അനുമതി നല്‍കും. അല്ലെങ്കില്‍ മുപ്പത് ദിവസത്തേക്കാകും അനുമതി. അധിക മുപ്പത് ദിവസത്തേക്ക് കൂടി രാജ്യത്ത് ചെലവഴിക്കാനുള്ള അനുമതി നീട്ടാനുള്ള സാധ്യതയും ഉണ്ടാകും. ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനപ്രകാരമാണ് രാജ്യത്തേക്കുള്ള പ്രവേശനം അനുവദിക്കുന്നത്. 

ആറ് മാസത്തെ കാലാവധിയുള്ള ഇന്ത്യൻ പാസ്‌പോര്‍ട്ടും മടക്കയാത്രക്കുള്ള ടിക്കറ്റുമാണ് ഖത്തറില്‍ പ്രവേശിക്കാന്‍ ഇനി ആവശ്യം. യാത്രക്കാരന്റെ പൗരത്വം നോക്കിയായിരിക്കും താമസിക്കാനുള്ള കാലാവദിക്കുള്ള അനുമതി നല്‍കുന്നത്. 30 ദിവസം മുതല്‍ 180 ദിവസം വരെയുള്ള പലതരത്തിലുള്ളതായിരിക്കും താമസാനുമതി. ചിലതില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രിയും അനുവദിക്കും. 

ആറ് മാസമോ അധികമോ കാലാവധിയുള്ള പാസ്സ്‌പോർട്ട് ഉള്ളവർക്ക്, ഖത്തറിലേക്ക് പോവുന്ന എയര്ലൈന്സിന്റെ വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ഇവിടെ ശ്രദ്ദിക്കേണ്ടത്, മടക്കയാത്രക്കുള്ള ടിക്കറ്റും ആവശ്യമാണ്. തുടർന്ന് നിശ്ചയിച്ച തീയതിയിൽ ഖത്തറിലേക്ക് പോവാം. അവിടെ എയർപ്പോർട്ടിൽ ഇമിഗ്രേഷൻ വിഭാഗം നിങ്ങളുടെ പാസ്സ്പോർട്ടിന് മതിയായ കാലാവധി ഉണ്ടെന്നും, മടക്ക യാത്രക്കുള്ള ടിക്കറ്റ് ഉണ്ടെന്നും ഉറപ്പ് വരുത്തും. കൂടാതെ നിങ്ങൾ ഖത്തറിൽ എവിടെയാണ് താമസിക്കാൻ പോവുന്നത്, എന്തൊക്കെയാണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് തുടങ്ങിയ ചോദ്യങ്ങളും ഉണ്ടാവും. നിങ്ങൾ നൽകുന്ന ഉത്തരങ്ങളിൽ ഇമിഗ്രേഷൻ ഓഫീസർ സംതൃപ്തനാണെങ്കിൽ, നിങ്ങൾക്ക് വിസ അനുവദിക്കപ്പെടും. 

നിങ്ങൾ ആവശ്യപ്പെടുന്നതും നിങ്ങൾക്ക് അനുവദിക്കുന്നതും സന്ദർശക വിസയാണ്, ഈ വിസയിൽ ജോലി ചെയ്യാനുള്ള അനുവദിക്കില്ല, സന്ദർശനം, അതായത് ഖത്തർ ടൂറിസത്തെ സഹായിക്കുന്ന എന്തും അനുവദനീയമാണ്.

നിങ്ങൾ 30 ദിവസത്തെ വിസയാണ് ആവശ്യപ്പെടുന്നതെങ്കിൽ, ഇത്രയും ദിവസം താമസിക്കുന്നതിന് ആവശ്യമായ പണം കൈവശമുണ്ടെന്ന് തെളിയിക്കേണ്ടി വന്നേക്കാം, സുഹൃത്ത്, ബന്ധു, അടുത്തറിയുന്ന മറ്റാളുകൾ എന്നിവരുടെ കൂടെയാണ് താമസിക്കുന്നത് എന്ന് പറയുന്ന പക്ഷം പ്രസ്ഥുത വ്യക്തിക്ക് നിങ്ങളുടെ ചിലവുകൾ നടത്തുന്നതിന് കഴിയും എന്ന് വെളിപ്പെടുത്തുകയോ, തെളിയിക്കുകയോ വേണ്ടി വന്നേക്കാം.

വിസ അനുവദിക്കപ്പെടുകഴിഞ്ഞാൽ, നിങ്ങൾക്ക് പത്ര പരസ്യമോ, ഓൺലൈൻ പരസ്യമോ നോക്കി ഇന്റർവ്യൂ അറ്റൻഡ് ചെയ്യാവുന്നതാണ്, തുടർന്ന് നിങ്ങളെ തിരഞ്ഞെടുക്കുന്ന കമ്പനി നിങ്ങളോട് നിങ്ങളുടെ സന്ദര്ശകവിസയിൽനിന്ന് രാജ്യത്തിന് പുറത്ത് പോയി, കമ്പനി ഇഷ്യൂ ചെയ്യുന്ന വിസയിൽ തിരിച്ച് വരാൻ ആവശ്യപ്പെടും, ഇത്തരത്തിൽ തിരിച്ച് വരുന്ന ടിക്കറ്റ് കമ്പനിയാണ് തരേണ്ടത്, ഗൾഫിലെ മിക്ക കമ്പനികൾക്കും മന്ത്രാലയത്തിൽ നിന്ന് അനുവദിച്ച് കിട്ടുന്ന വിസയ്ക്ക് പരിധിയുള്ളത് കൊണ്ട് അകൗണ്ടൻറ് ചിലപ്പോൾ സെയ്ൽസ്മാന്റെ വിസയിലും, സെയിൽസ്മാൻ ഓഫീസ് സെക്രട്ടറി വിസയിലും ഒക്കെ ആയിരിയ്ക്കും. അതുകൊണ്ട് തിരഞ്ഞെടുക്കപ്പെടുമ്പോൾ തസ്തികയും ശമ്പളവും മാറ്റ് ആനുകൂല്യങ്ങളും രേഖപ്പെടുത്തിയ ലെറ്റർ കൈവശമാക്കാൻ ശ്രദ്ദിക്കുക, ഈ ഓഫർ ലെറ്റർ, ഗൾഫിൽ ഒരിക്കലും തൊഴിൽ കിട്ടിയെന്നതിന് ഉറപ്പ് നൽകുന്ന ഒന്നല്ല. വിസ ഇഷ്യൂ ചെയ്യുന്നത് വരെ കമ്പനിക്ക് നിങ്ങളെ വേണ്ടെന്ന് വക്കുന്നതിനുള്ള അധികാരമുണ്ട്.


8/14/2017 | 27
Header 1376