January 17 Wednesday 6:33:46 AM

ബ്ളാക്ക് ഹെന്ന ഉപയോഗിച്ചാൽ ദുബൈയിൽ രണ്ടായിരം ദിർഹം പിഴ

ബ്ളാക്ക് ഹെന്ന ഉപയോഗിക്കുന്ന ബ്യൂട്ടിപാർലറുകളും ബ്യൂട്ടി സെന്ററുകളും ദുബൈയിൽ നിയന്ത്രിക്കപ്പെടുന്ന. വെള്ളിയാഴ്ചയാണ് മുനിസിപ്പാലിറ്റി അറിയിപ്പിറക്കിയത്. തുടക്കത്തിൽ രണ്ടായിരം ദിർഹം വീതം ഫൈൻ ആണെങ്കിലും ആവർത്തിച്ച് വീഴ്ചകാണിക്കുന്നതായി കണ്ടെത്തിയാൽ പ്രസ്‌തുവും സ്ഥാപനങ്ങൾ പൂട്ടിക്കുമെന്നും ദുബായ് മുനിസിപ്പാലിറ്റി അറിയിക്കുന്നു

ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു വിലക്ക് ദുബൈയിൽ, ബ്രിട്ടൻ അടക്കമുള്ള മറ്റ് ചില രാജ്യങ്ങൾ മുൻപേതന്നെ ബ്ളാക്ക് ഹെന്ന നിരോധിച്ചിട്ടുണ്ട്. 

പ്രകൃതിദത്തമല്ലാത്ത ഹെന്നയാണ് ബ്ളാക്ക് ഹെന്ന എന്നറിയപ്പെടുന്നത്, ഇവയിൽ കൂടിയ അളവിൽ ചിലതരം കെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. അതിനാൽ ബ്ളാക്ക് ഹെന്ന ഉപയോഗിക്കുന്നത് തൊലിപ്പുറത്ത് പൊള്ളലിനെ കാരണമായേക്കും 
ബ്ളാക്ക് ഹെന്ന ഉപയോഗിക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ അറിയിക്കാൻ മുനിസിപ്പാലിറ്റി ഹെല്പ് ലൈൻ നമ്പറും ഇറക്കിയിട്ടുണ്ട് 800900.


9/3/2017 | 77
Header 1536