January 17 Wednesday 6:32:02 AM

മലയാളികൾ ഗൾഫിൽനിന്ന് നാട്ടിലേക്ക് തിരിക്കുന്നു, നോർത്ത് ഇന്ത്യൻസും ബീഹാറുകാരും ഗൾഫിൽ മുന്നിലേക്ക്

ഗൾഫ് മലയാളികൾക്ക് നല്കിയ സ്വപ്നങ്ങൾ തിരിച്ചെടുക്കുന്നുവോ? ഗൾഫ് പ്രവാസികളിൽ മലയാളികളികളുടെ എണ്ണം കുറയുന്നു.കഴിഞ്ഞ 6മാസത്തിൽ ബിഹാറിൽ നിന്ന് 35,000 പേരും ഉത്തർപ്രദേശിൽ നിന്ന് 33,000 പേരും ഗൾഫിലേക്ക് കുടിയേറി.  2015-ൽ 43,000ത്തോളം മലയാളികൾ തൊഴിൽ തേടി ഗൾഫിലേക്ക് കുടിയേറിയപ്പോൾ കഴിഞ്ഞ വർഷം ഇത് ഇരുപത്തിയയ്യായിരമായി കുറഞ്ഞു.  ഈ വർഷം കേരളത്തിന്റെ പ്രവാസക്കണക്ക് 20,000-ത്തിൽ താഴെയായി ചുരുങ്ങുമെന്നാണ് കണക്കാക്കുന്നത്.

2017-ലെ എമിഗ്രേഷൻ ക്ലിയറൻസ് ഡാറ്റ പ്രകാരം ജനുവരി മുതൽ ജൂൺ വരെയുള്ള ആറുമാസത്തിനിടയിൽ ഇന്ത്യയിൽ നിന്ന് 1.84 ലക്ഷം പേരാണ് തൊഴിൽ തേടി ഗൾഫിലേക്ക് പറന്നത്. ഇന്ത്യയിൽ നിന്ന് ഗൾഫിലേക്കുള്ള മൊത്തം കുടിയേറ്റക്കാരുടെ 20 ശതമാനവും ഇപ്പോൾ ബിഹാറുകാരാണ്. 18 ശതമാനവുമായി ഉത്തർപ്രദേശാണ് രണ്ടാം സ്ഥാനത്ത്. കേരളം ഏറെ പിന്നിലാണ്. യു.പി.യുടെയും കേരളത്തിന്റെയും തൊഴിൽ സാധ്യതകളിൽ ബിഹാറുകാർ  കയറിപ്പറ്റുകയാണെന്ന് തെളിയിക്കുന്നതാണ് പുതിയ കണക്കുകൾ. സെപ്റ്റംബറിൽ നിതാഖാതിന്റെ അടുത്ത ഘട്ടം തുടങ്ങുന്നതോടെ കൂടുതൽ മലയാളികൾക്ക് സൗദിയിൽ തൊഴിൽ നഷ്ടമാകുമെന്ന് ഉറപ്പാണ്

കേരളത്തിന്റെ സമ്പദ് വ്യവസ്ഥക്ക് കടുത്ത ആഘാതം ആയിരിക്കും ഇത്. മലയാളികൾ കുറയാൻ പ്രധാന കാരണം ഇവയായിരിക്കാം. ഗൾഫിലേ സ്വദേശിവല്ക്കരണം. രണ്ടാമതായി കുറഞ്ഞ വേതനത്തിൽ ജോലിചെയ്യാൻ ആർക്കും ഇപ്പോൾ താല്പര്യമില്ല. മലയാളിക്ക് നാട്ടിൽ ദിവസം 500-1000 രൂപവരെ പല തൊഴിലുകൾക്കും കൂലി ലഭ്യമാണ്‌. ഈ അവസരത്തിൽ ഗൾഫിലേ 15000- 20000 രൂപയുടെ തൊഴിലുകൾ മലയാളികൾക്ക് ചെയ്യാൻ താല്പര്യം കുറയുന്നു.


9/5/2017 | 67
Header 1546