January 17 Wednesday 6:33:31 AM

'ഗൾഫ് സഖ്യത്തിന്‌ പ്രഹരം, ഖത്തറിനായി പാക്കിസ്ഥാൻ തുറമുഖങ്ങൾ തുറന്നു കൊടുത്തു;സൗദിയെ തള്ളി പാക്കിസ്ഥാൻ '

സൗദി രാജാവ്‌ ആവർത്തിച്ച് പറഞ്ഞിട്ടും പാക്കിസ്ഥാൻ കേട്ടില്ല. സല്മാൻ രാജാവിന്റെ അഭ്യർഥന തള്ളി കറാച്ചി തുറമുഖം ഖത്തറിന്റെ കപ്പലുകൾക്കായി തുറന്നിട്ടു. ഇതോടെ ഖത്തറിനെതിരായ ഉപരോധം പാളുകയാണ്‌. മത്രമല്ല ദുബൈ തുറമുഖത്തിന്‌ ലഭിക്കേണ്ട വൻ ബില്യൺ കണക്കിന്‌ ഡോളർ വരുമാനം ഇനി പാക്കിസ്ഥാനിലേക്ക് പോകും.

ഖത്തറിനായി പാക്കിസ്ഥാൻ തുറമുഖം തുറന്നു നല്കി. 

സൗദിയുടെ വലം കൈയ്യായി നിന്ന പാക്കിസ്ഥാൻ ഖത്തറിനേ സഹായിച്ചത് ഗൾഫ് സഖ്യത്തിന്‌ കനത്ത അടിയായി. സൗദിയേ സൈനീകമായി സഹായിക്കുകയും ഭീകര വിരുദ്ധ പോരാട്റ്റത്തിനു സഹായവും നല്കിയത് പാക്കിസ്ഥാൻ ആയിരുന്നു.ഖത്തറിനെതിരേ തങ്ങള്‍ക്കൊപ്പം ചേരണമെന്ന് പാകിസ്താനോട് സൗദി രാജാവ് സല്‍മാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം തള്ളിക്കൊണ്ടാണ് പാകിസ്താന്‍ ചുവട് മാറ്റിയിരിക്കുന്നത്. സൗദിയും യുഎഇയും ബഹ്‌റൈനും ഖത്തറിനെ ബഹിഷ്‌കരിക്കുന്നതിനിടെയാണ് പാകിസ്താന്‍ സഹായിക്കുന്നത്

പാകിസ്താനിലെ കറാച്ചി തുറമുഖത്ത് നിന്നു ദോഹയില്‍ നിന്നു കപ്പലുകള്‍ എത്തുന്നു. ചരക്കുകടത്ത് നേരിട്ട് നടത്താന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു.സൗദിയുമായി അടുത്ത ബന്ധമുള്ള പാകിസ്താന്‍ സൗദിയുടെ ഉപരോധം പൊളിക്കാന്‍ കൂട്ടുനില്‍ക്കുന്ന കാഴ്ചയാണിപ്പോള്‍. തങ്ങള്‍ക്ക് സൗദിയും ഖത്തറും വേണമെന്ന നിലപാടിലാണിപ്പോള്‍ പാകിസ്താന്‍. ഹമദ് തുറമുഖത്തേക്ക് കൂടതല്‍ കപ്പലുകള്‍ ഇനി ചരക്കുമായെത്തും. ഇതുകൂടാതെ ഒമാന്‍ തുറമുഖം വഴിയും ഖത്തര്‍ ചരക്കുകള്‍ എത്തിക്കുന്നുണ്ട്.             ചുക്കാന്‍ പിടിക്കുന്നത് മിലാഹ ഖത്തര്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മിലാഹ എന്ന സംഘമാണ് പാകിസ്താനിലേക്കും തിരിച്ചുമുള്ള ചരക്കുകടത്തിന് ചുക്കാന്‍ പിടിക്കുന്നത്. സപ്തംബര്‍ 11ന് ആദ്യ കപ്പല്‍ ഹമദ് തുറമുഖത്ത് എത്തും.             വെറും നാല് ദിവസം മതി സാധാരണ ആറ് ദിവസം വരെ വേണ്ടിയിരുന്നു കറാച്ചിയില്‍ നിന്നു ഖത്തറിലേക്ക് ചരക്കുകളെത്താന്‍. പുതിയ പാത വഴി സമയം ലാഭിക്കാന്‍ സാധിക്കും.

ഇനി കപ്പല്‍ എത്തുക നാല് ദിവസംകൊണ്ടാണ്. ഏഷ്യന്‍ വിപണിയും ഖത്തര്‍ ലക്ഷ്യമിടുന്നു കറാച്ചി വഴി ഏഷ്യന്‍ വിപണിയും ഖത്തര്‍ ലക്ഷ്യമിടുന്നുണ്ട്. മറ്റു രാജ്യങ്ങളുടെ സഹായമില്ലാതെ നേരിട്ട് ചരക്ക് ഇറക്കുകയും കയറ്റി അയക്കുകയും ചെയ്യുക എന്നതാണ് ഖത്തറിന്റെ ഉദ്ദേശം. ഇതിനെല്ലാം കാരണം ഖത്തറിലും പാകിസ്താനിലുമുള്ള വ്യാപാരികളുടെ ആവശ്യം കണക്കിലെടുത്താണ് പുതിയ ചരക്കുമാര്‍ഗം വികസിപ്പിക്കുന്നതെന്ന് മിലാഹ അധ്യക്ഷന്‍ അബ്ദുര്‍റഹ്മാന്‍ ഈസ്സ അല്‍ മന്നായ് പറഞ്ഞു.     യുഎഇക്ക് നഷ്ടം നേരത്തെ പാകിസ്താനില്‍ നിന്നുള്ള ചരക്കുകള്‍ ഖത്തറിലെത്തിയിരുന്നത് ദുബായിലെ ജബല്‍ അലി തുറമുഖം വഴിയായിരുന്നു. യുഎഇ ഉപരോധം പ്രഖ്യാപിച്ചതോടെയാണ് ഈ വഴി അടഞ്ഞത്. ഖത്തര്‍ ദുബായ് തുറമുഖം വിട്ടത് അവര്‍ക്ക് കനത്ത നഷ്ടമാണ്.              സോഹാര്‍ തുറമുഖം വഴിയും ഹമദ് തുറമുഖത്തിന് പുറമെ ഒമാനിലെ സോഹാര്‍ തുറമുഖം വഴിയും കറാച്ചിയില്‍ നിന്നു ചരക്കുകള്‍ എത്തുന്നുണ്ട്. ഖത്തറിലെ വ്യാപാരികള്‍ക്ക് ഏറെ ഗുണം ചെയ്യുന്ന രണ്ടു പാതകളാണിത്.


9/7/2017 | 427
Header 1577