January 17 Wednesday 6:34:15 AM

സൗദി അറേബ്യയിലെ തബൂക്കിനടുത്ത് വാഹനാപകടം; ഉഡുപ്പി സ്വദേശികളായ രണ്ടു പേർ മരിച്ചു

തബൂക്ക് : സൗദി അറേബ്യയിലെ തബൂക്കിൽനിന്ന് 80 കിലോമീറ്ററകലെ മദായിൻ സ്വാലിഹ് റോഡിൽ ഇന്നലെ പകൽ പതിനൊന്നരക്കുണ്ടായ വാഹനാപകടത്തിൽ മംഗലാപുരം ഉഡുപ്പി സ്വദേശികളായ ബഷീർ (36), സുഹൃത്ത് റഫീഖിന്റെ ഭാര്യ ചന്ദ്രമതി ശ്രീകൃഷ്ണൻ (ജാസ്മിൻ- 30) 
എന്നിവർ മരണപ്പെട്ടു. 

വാഹനത്തിലുണ്ടായിരുന്ന റഫീഖിനെ നിസ്സാര പരിക്കുകളോടെ തബൂക്ക് കിംഗ് ഫഹദ് ആശുപത്രിയിലും കൂട്ടുകാരായ ഷാനവാസ്, റഷീദ് എന്നിവരെ ഗുരുതരമായ പരിക്കുകളോടെ കിംഗ് ഖാലിദ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

ജിദ്ദയിൽ ജോലി ചെയ്യുന്ന ബഷീറും കൂട്ടുകാരും മദായിൻ സ്വാലിഹ് യാത്രക്കിടെ തബൂക്കിലെത്തി അൽഊല വഴി പോകുമ്പോൾ ടയർ പൊട്ടി മറ്റൊരു വാഹനത്തിലിടിച്ച് ഇവരുടെ കാർ പൂർണമായും കത്തിയാണ് ദുരന്തം സംഭവിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ബഷീറിന്റേയും ചന്ദ്രമതിയുടെയും മൃതദേഹം കിംഗ് ഫഹദ് ആശുപത്രിയിലാണ്. 

ചെറിയാൻ കിടങ്ങന്നൂർ -


9/9/2017 | 26
Header 1623