January 17 Wednesday 1:03:40 PM

ആ 'കണ്ണീര്‍' ഗംഭീര്‍ ഏറ്റെടുത്തു... ചിറകു വിടര്‍ത്തി സ്വപ്നങ്ങള്‍ കീഴടക്കാന്‍ സൊഹ്‌റയോട് ഗംഭീര്‍

ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട എ.എസ്.ഐ അബ്ദുള്‍ റഷീദിന്റെ മകള്‍ സെഹ്‌റ അച്ഛന്റെ മൃതദേഹത്തിനു മുന്നില്‍ നിന്ന് പൊട്ടിക്കരയുന്നത് രാജ്യത്തിന്റെ ഹൃദയം ഉലച്ചു. ആ കണ്ണീര്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനു നല്‍കിയത് ഒരു മകളെക്കൂടിയാണ്. 

തന്റെ പഠനച്ചിലവ് മുഴുവന്‍ ഏറ്റെടുക്കാമെന്ന ഗംഭീറിന്റെ വാക്കുകള്‍ കേട്ട സൊഹ്‌റ ഗംഭീറിന് നന്ദി പറഞ്ഞു. അതിനു നല്‍കിയ ഗംഭീര്‍ നല്‍കിയ മറുപടി ഇതായിരുന്നു. സൊഹ്‌റ നീ എന്നോട് നന്ദി പറയരുത്, എന്റെ മക്കളായ അസീനും, അനൈസയും പോലെ തന്നെയാണ് എനിക്ക് നീയും. ഡോക്ടര്‍ ആകണമെന്ന നിന്റെ ആഗ്രഹത്തിലേയ്ക്ക് നീ ചിറകുകള്‍ വിടര്‍ത്തിക്കോളൂ.. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം ഉണ്ട് എന്നും ഗംഭീര്‍ ആ മകള്‍ക്ക് വാക്കു കൊടുത്തു. 

ഗംഭീര്‍ ട്വിറ്ററിലൂടെയാണ് സൊഹ്‌റയുടെ പഠനച്ചിലവുകള്‍ ഏറ്റെടുക്കുന്ന വിവരം പുറത്തുവിട്ടത്. തീവ്രവാദികളുടെ ആക്രമണത്തില്‍ മരിച്ച സൊഹ്‌റയുടെ അച്ഛന് അഭിവാന്ദ്യങ്ങള്‍ നേര്‍ന്നുകൊണ്ടാണ് സൊഹ്‌റയുടെ കരയുന്ന ചിത്രത്തോടൊപ്പം ഗൗതം ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചത്. നേരത്തെ ചത്തീസ്ഗഡില്‍ മാവേവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട 25 സിആര്‍പിഎഫ് ഭടന്മാരുടെ മക്കളുടെ പഠനചിലവും ഗംഭീര്‍ ഏറ്റെടുത്തിരുന്നു. ഗൗതം ഗംഭീര്‍ ഫൗണ്ടേഷന്‍ വഴിയാണ് ഇവരുടെ പഠനചിലവിന് മേല്‍നോട്ടം വഹിക്കുന്നത്. 


9/7/2017 | 27
Header 1588