January 17 Wednesday 1:03:32 PM

'ആരോ ശക്തിയായി തല ടോയ്‌ലറ്റിലേക്ക് താഴ്ത്തി. ഷര്‍ട്ട് പിടിച്ചു വലിച്ചു നോക്കിയപ്പോള്‍ വാട്‌സണ്‍'; മിച്ചല്‍ ജോണ്‍സണ്‍

uploads/news/2016/10/45427/shame watson.jpg

ക്രിക്കറ്റിലെ സൗഹൃദങ്ങളും പ്രണയങ്ങളും പടലപിണക്കങ്ങളും പ്രശസ്തമാണ്. ആ ഗണത്തിലേക്ക് ഒരു പുതിയ കഥകൂടി. കഥയില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ ഷെയ്ന്‍ വാട്‌സണ്‍ വില്ലനും മിച്ചല്‍ ജോണ്‍സണ്‍ നായകനുമാണ് കഥയിലെ നായകന്മാര്‍. മച്ചലിന്റെ ആത്മകഥയായ റെസിലിയെന്റിലാണ് ഇതെല്ലാം വെളിപ്പെട്ടിരിക്കുന്നത്.

ഇപ്പോഴുള്ള സൗഹൃദത്തിന് പിന്നിലുള്ള ശത്രുതയുടെ കഥകളാണ് ആത്മകഥയില്‍ ശ്രദ്ധേയമാക്കുന്നത്. ഇരുവരും ചേര്‍ന്ന് ഒപ്പിച്ച കുറച്ച് കുസൃതികള്‍ തന്നെയാണ്പ്രമുഖ വാര്‍ത്താമാധ്യമങ്ങളുടേയും ചര്‍ച്ചവിഷയം. റാഗ്ഗിങ്ങിന്റെ ഭാഗമായി വാട്‌സണ്‍ ക്ലോസറ്റില്‍ തന്റെ തലമുക്കിയതായി ജോണ്‍സണിന്റെ വെളിപ്പെടുത്തല്‍. 

2000ത്തില്‍ അഡ്‌ലെയ്ഡിലെ ക്രിക്കറ്റ് അക്കാദമിയില്‍ വെച്ചായിരുന്നു സംഭവം. എല്ലാ ദിവസവും രാത്രി ഓസീസ് ടീം നെയ്‌ബോഴ്‌സ് എന്ന സീരിയല്‍ കണ്ടിരുന്നു. അതിന്റെ ഇടവേളകളില്‍ എല്ലാവരും തമ്മില്‍ അടികൂടുകയും ചെയ്യാറ് പതിവാണ്. ''ഡിന്നറിന് മുമ്പ് പതിവു പോലെ ഞങ്ങള്‍ നെയ്‌ബേഴ്‌സ് കാണാനിരുന്നു. പരസ്യമായപ്പോള്‍ അടികൂടുന്നതിനിടയില്‍ എന്നെ വലിച്ചിഴച്ച് ആരൊക്കെയോ ടോയ്‌ലറ്റിലെത്തിച്ചു. ആരോ ശക്തിയായി എന്റെ തല ടോയ്‌ലറ്റിലേക്ക് താഴ്ത്തി. ഞാനയാളുടെ ഷര്‍ട്ട് പിടിച്ചു വലിച്ചു നോക്കിയപ്പോള്‍ അത് വാട്‌സണ്‍ ആയിരുന്നു.'' സംഭവത്തെ പറ്റി ജോണ്‍സണ്‍ ആത്മകഥയില്‍ പറയുന്നതിങ്ങനെയാണ്. 

ദിവസങ്ങള്‍ക്ക് ശേഷമാണ് വാട്‌സണോടുള്ള ദേഷ്യം മാറിയതെന്നും അദ്ദേഹം പറയുന്നു. തുടര്‍ന്ന് ഏറ്റവും പ്രീയപ്പെട്ട താരമായി മാറിയതായും ആത്മകഥയില്‍ പറയുന്നു. 43 ഓളം ടെസ്റ്റ് മാച്ചുകള്‍ ഇരുവരും ഒരുമിച്ച് കളിച്ചിട്ടുണ്ട്. 2015ലെ ലോകകപ്പു നേടുന്നതിന് ഇരുവരും നിര്‍ണായകമായ പങ്കുവച്ചിട്ടുണ്ട്. ജോണ്‍സണ്‍ 2013-14 ആഷസ് സീരീസില്‍ 37 വിക്കറ്റുകള്‍ എടുത്തിരുന്നു.


9/8/2017 | 23
Header 1606