January 17 Wednesday 12:59:56 PM

ഇനി മലയാളം ടൈപ്പ് ചെയ്ത് കഷ്ടപ്പെടെണ്ട; പറഞ്ഞാല്‍ മതി ഗൂഗിള്‍ ടൈപ്പ് ചെയ്‌തോളും

സ്മാര്‍ട്ട് ഫോണിന്റെ വരവോടെയാണ് മലയാളം ഓണ്‍ലൈന്‍ ലോകത്ത് വ്യാപകമാകുന്നത്. ഇനി മുതല്‍ മലയാളം എഴുതിയോ ടൈപിംഗ് ചെയ്തോ കഷ്ടപെടെണ്ട ആവശ്യമില്ല. പറഞ്ഞ് കൊടുത്താല്‍ ടൈപ് ചെയ്യാന്‍ ഇനി ഗൂഗിള്‍ റെഡിയാണ്. ഒരാളുടെ സംസാരം തിരിച്ചറിഞ്ഞ് അത് ടൈപ് ചെയ്യുന്ന ഗൂഗിള്‍ വോയിസില്‍ ഇനി മുതല്‍ മലയാളവുമുണ്ടാകും.

ഇതിനായി ആദ്യം പ്ലെസ്റ്റേറില്‍ നിന്ന് ജിബോര്‍ഡ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന് ജിബോര്‍ഡ് സെറ്റിങ്സില്‍ ഭാഷ മലയാളം തെരഞ്ഞെടുക്കുക. അതിന്ശേഷം മൊബൈല്‍ കീബോര്‍ഡിലെ ‘മൈക്രോഫോണ്‍’ ക്ലിക്ക് ചെയ്ത് സംസാരിച്ചാല്‍ മതി മലയാളം ഫോണ്‍ തനിയെ ടൈപ് ചെയ്തോളും.മലയാളത്തിന് പുറമേ തമിഴ്,തെലുങ്ക്,കന്നട,മറാത്തി,ബംഗാളി,ഉറുദു തുടങ്ങിയ ഭാഷകളും ലഭിക്കും ഹിന്ദി മുമ്പേ തന്നെ ആപ്പില്‍ ലഭ്യമായിരുന്നു.


8/16/2017 | 39
Header 1415