January 17 Wednesday 12:57:05 PM

രഹസ്യവിവരം ചോര്‍ത്തുന്നു ;പ്ലേ സ്റ്റോറില്‍ നിന്ന് 500 ആപ്പുകള്‍ ഗൂഗിള്‍ നീക്കം ചെയ്തു

 

രഹസ്യവിവരം ചോര്‍ത്തുന്നുവെന്ന പരാതിയെ തുടര്‍ന്ന് പ്ലേ സ്റ്റോറില്‍ നിന്ന്
മൊബൈല്‍ ഗെയിമുകള്‍ ഉള്‍പ്പെടെ 500 ആപ്പുകള്‍ ഗൂഗിള്‍ നീക്കം ചെയ്തു.
യുഎസ് ആസ്ഥാനമായ സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ ലുക്ക്ഔട്ടാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്.ആപ്പിലുള്ള ‘ഇജെക്‌സിന്‍’ അഡ്വര്‍ടെയ്‌സിംങ് സോഫ്‌റ്റ്വെയര്‍ ഡെവലപ്പിങ് കിറ്റ് കാരണമാണ് പുറത്തുള്ള സെര്‍വറുകളിലേക്ക് വിവരങ്ങള്‍ ചോര്‍ന്നു പോകുന്നത്.

ചില പ്രത്യേക സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് ആപ്പുകള്‍ ഉപയോക്താക്കളുടെ രഹസ്യവിവരങ്ങള്‍ ആപ്പ് നിര്‍മ്മാതാക്കള്‍ പോലുമറിയാതെ ചോര്‍ത്തുന്നുവെന്ന് ലുക്ക്ഔട്ട് പറയുന്നു.മൊബൈല്‍ ഗെയിംസ്, കാലാവസ്ഥാ ആപ്പുകള്‍, ഓണ്‍ലൈന്‍ റേഡിയോ, ഫോട്ടോ എഡിറ്റിംങ്, വിദ്യഭ്യാസം, ആരോഗ്യം, ഫിറ്റ്‌നെസ്, ഹോംവീഡിയോ ക്യാമറ ആപ്പുകളാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തത്.


8/25/2017 | 31
Header 1452