January 16 Tuesday 7:24:46 PM

'അമേരിക്കക്ക് ഇത് ദൈവത്തിന്റെ ശിക്ഷ; അമേരിക്ക നിശ്ചലം '

ദൈവത്തിന്റെ ശിക്ഷയിൽ അമേരിക്ക നിശ്ചലമായി. യുദ്ധക്കൊതിയന്മാരും മറ്റു പാവപ്പെട്ട രാജ്യങ്ങളെ ആക്രമിക്കുകയും ഭരണകൂടത്തെ താഴെ ഇറക്കി പാവഭരണകൂടത്തെ ഭരണമേല്പിക്കുന്നതിക്കും ചെയ്യുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന അമേരിക്കൻ പ്രസിഡന്റ് പ്രസംഗത്തിനൊടുവിൽ ഇൻഡ്യാക്കാർ ജയ് ഹിന്ദ് എന്ന് പറയുന്നത് പോലെ പറയുന്ന ഒരു കാര്യമുണ്ട് “ഗോഡ് ബ്ലെസ് യുണൈറ്റഡ് സ്റ്റേറ്റ്സ്” ആ ദൈവമാണ് ഇപ്പോൾ അമേരിക്കക്ക് കനത്ത പ്രഹരമേല്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച ടെക്സസിലായിരുനെങ്കിൽ ഇന്ന് അത് മിയാമിയിലും ഫ്ലോറിഡ യിലും ആണ്. ഫ്ളോറിഡ തീരത്ത് കനത്ത കാറ്റും മഴയും, 63 ലക്ഷംപേരെ ഒഴിപ്പിച്ചു

STORM-IRMA/

ഇര്‍മ ചുഴലിക്കാറ്റ് അമേരിക്കന്‍ തീരത്ത് വീശിയടിച്ചു തുടങ്ങി. കരീബിയന്‍ ദ്വീപുകളിലും ക്യൂബയിലും നാശം വിതച്ച ഇർമ, ഫ്ളോറിഡയുടെ തെക്കൻ ഭാഗങ്ങളിലേക്കാണ് ഇപ്പോൾ പ്രവേശിച്ചിരിക്കുന്നത്. ഫ്ളോറിഡ കീസ് ദ്വീപസമൂഹത്തിൽ നിന്നാണ് ഇർമ കരയിലേക്ക് കടന്നത്.

ഇർമയുടെ തുടർച്ചയായി ഫ്ളോറിഡയിൽ കനത്ത മഴയാണെന്നു യുഎസ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 209 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് തീരത്ത് വീശിയടിക്കുന്നത്. ഇതുവരെ 63 ലക്ഷം ജനങ്ങളോട് ഒഴിഞ്ഞുപോകാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ‘ജീവന് ഭീഷണിയാണ്’ ഇർമ എന്ന മുന്നറിയിപ്പും പുറപ്പെടുവിച്ചു. കരീബിയന്‍ ദ്വീപുകളിൽ കനത്ത നാശം വരുത്തിയ ഇർമ, 25 പേരുടെ ജീവനാണ് കവർന്നത്.

ലോവർ ഫ്ളോറിഡ കീസ് പ്രദേശങ്ങളിൽ ഇനിയുള്ള രണ്ടുമണിക്കൂർ കനത്ത കാറ്റ് വീശുമെന്നാണു മുന്നറിയിപ്പ്. കീ വെസ്റ്റിനെയും കാറ്റ് ബാധിച്ചേക്കും. 15 അടി ഉയരത്തിൽ തീരത്തേക്കു തിരകൾ ആഞ്ഞടിക്കുമെന്നും പ്രദേശത്തെ വീട്ടുകാർ ഒഴിഞ്ഞുപോകണമെന്നും അധികൃതർ അറിയിച്ചു. മണിക്കൂറില്‍ 258 കിലോമീറ്റര്‍ വേഗത്തിലായിരുന്ന ഇര്‍മ, അമേരിക്കന്‍ തീരത്തെത്തിയപ്പോൾ വേഗം കുറഞ്ഞിട്ടുണ്ട്. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടപ്പലായനത്തിനാണ് ഇര്‍മ കാരണമായിരിക്കുന്നത്.

ഇതുവരെ ഒഴിപ്പിച്ചത് 63 ലക്ഷം പേരെ

Hurricane Irma Floridaയുഎസ് തീരത്തേക്ക് അടുക്കുന്ന ഇർമ ചുഴലിക്കാറ്റിനു മുന്നോടിയായി ഫ്ളോറിഡയിൽനിന്നും ആളുകളെ ഒഴിപ്പിക്കുന്നു.

ഇർമയിൽ നിന്നു രക്ഷ തേടി ഫ്ളോറി‍ഡയിൽ 63 ലക്ഷം പേരെ ഒഴിപ്പിച്ചതായാണ് ഔദ്യോഗിക വിശദീകരണം. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിൽ ജനസംഖ്യയുടെ കാൽഭാഗത്തിലധികം പേരെയാണ് ഒഴിപ്പിച്ചത്. കിടക്കകളും മറ്റ് അവശ്യസാധനങ്ങളും മുകളിൽ കെട്ടിവച്ചു സുരക്ഷിത സ്ഥാനത്തേക്കു നീങ്ങുന്ന ആയിരക്കണക്കിനു വാഹനങ്ങളാണു ഫ്ളോറിഡയിലെ കാഴ്ച. കൂട്ട പലായനത്തെ തുടർന്നു നഗരത്തിലെ മൂന്നിലൊന്നു പമ്പുകളിലും ഇന്ധനം തീർന്നു. 1992ൽ വീശിയടിച്ച ആൻഡ്രൂ ചുഴലിക്കാറ്റിനേക്കാൾ വിനാശകാരിയാണ് ഇർമയെന്നാണു വിലയിരുത്തൽ. അന്ന് 65 പേരാണു മരിച്ചത്.

ശനിയാഴ്ച പുലർച്ചെ ക്യൂബയുടെ വടക്കൻ തീരത്ത് എത്തിയപ്പോൾ ഇർമയുടെ വേഗം മണിക്കൂറിൽ 245 കിലോമീറ്ററായി കുറഞ്ഞ് കാറ്റഗറി നാലിലേക്കു മാറിയിരുന്നു. കരീബിയൻ ദ്വീപുകളിലുണ്ടായതിനു സമാനമായ നാശനഷ്ടമാണു ക്യൂബയിലും ഇർമ വിതച്ചത്. വടക്കൻ തീരത്തുള്ള റിസോർട്ടുകളിൽനിന്ന് ആയിരക്കണക്കിനു വിനോദസഞ്ചാരികളെ സർക്കാർ നേരത്തേ ഒഴിപ്പിച്ചിരുന്നു. ഇർമ ദുരന്തത്തിൽപെട്ടവരെ സഹായിക്കുന്നതിനായി യുഎസിലെ ഇന്ത്യൻ എംബസി ഹെൽപ് ലൈൻ തുറന്നു. ഹോട്‌ലൈൻ: 202-258-8819.

STORM-IRMA/ഇർമ ചുഴലിക്കാറ്റ് എത്തും മുമ്പ് ദക്ഷിണ ഫ്ലോറിഡയിൽ അനുഭവപ്പെട്ട കനത്ത കാറ്റ്

ഇന്ത്യക്കാർ സുരക്ഷിതരെന്ന് കേന്ദ്രം

അതേസമയം, ഇർമ നാശം വിതച്ച ദുരിതമേഖലയിലെ ഇന്ത്യക്കാർ സുരക്ഷിതരാണെന്നു കേന്ദ്ര സർക്കാർ അറിയിച്ചു. കരാക്കസ്, ഹവാന, ജോർജ് ടൗൺ, പോർട് ഓഫ് സ്പെയ്ൻ എന്നിവിടങ്ങളിൽനിന്ന് ഇന്ത്യക്കാരെ പൂർണമായും സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിൽ അറിയിച്ചു. യുഎസ് തീരത്ത് ഇർമ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യക്കാർ‌ക്കു നാട്ടിലെത്താനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. യുഎസിലെ ഏത് ഇന്ത്യൻ കോൺസുലേറ്റിൽ പോയാലും നിയമക്കുരുക്കളില്ലാതെ നാട്ടിലേക്കു വിസയും പാസ്പോർട്ടും ലഭിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

കരീബിയൻ ദ്വീപുകൾ തകർന്നടിഞ്ഞു

STORM-IRMA/ഇർമ ചുഴലിക്കാറ്റ് എത്തും മുമ്പ് ദക്ഷിണ ഫ്ലോറിഡയിൽ അനുഭവപ്പെട്ട കനത്ത കാറ്റ്

ഇർമയുടെ പ്രഹരത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയി ഉയർന്നു. ഡൊമിനിക്കൻ റിപ്പബ്ലിക്ക്, ഹെയ്ത്തി, ടർക്സ് ആൻഡ് കയ്ക്കോസ് ഐലൻഡ്സ്, ബഹാമസ്, സെന്റ് മാർട്ടിൻ ഐലൻഡ്സ്, ബാർബുഡ, ആംഗില, സെന്റ് മാർട്ടിൻ, ബ്രിട്ടീഷ് വിർജിൻ ഐലൻഡ്സ്, യുഎസ് വിർജിൻ ഐലന്‍ഡ്സ്, പ്യൂട്ടോറിക്കോ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കനത്ത നാശമാണ് ഇർമ വിതച്ചത്.

ദ്വീപുരാജ്യമായ ബാർബുഡ ഏതാണ്ടു പൂർണമായി തകർന്നടിഞ്ഞു. രണ്ടു ചെറുദ്വീപുകൾ അടങ്ങുന്ന ബാർബുഡയിൽ പത്തിൽ ഒൻപതു കെട്ടിടങ്ങളും തകർന്നു. ദീപിൽ ആകെ രണ്ടായിരത്തിൽ താഴെ ജനങ്ങളേയുള്ളൂ. ഇവരിൽ പകുതിയോളം പേരുടെ വീടുകൾ നശിച്ചു. വിനോദസഞ്ചാര കേന്ദ്രമായ സെന്റ് മാർട്ടിൻ ദ്വീപ് 95 ശതമാനവും ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും നശിച്ചെന്നാണു റിപ്പോർട്ടുകൾ.

പിന്നാലെ ഹോസെ, കാത്യ

അറ്റ്‌ലാന്റിക് സമുദ്രത്തിൽ ബുധനാഴ്ച രൂപംകൊണ്ട കാറ്റഗറി ഒന്നിൽപ്പെട്ട കാത്യ ചുഴലിക്കാറ്റും കിഴക്കൻ മെക്‌സിക്കോ തീരങ്ങളിലേക്കു നീങ്ങുകയാണ്. ഹോസെ ചുഴലിക്കാറ്റും ഇർമയുടെ പിന്നാലെ ശക്തിപ്രാപിച്ചു കാറ്റഗറി നാലിലേക്കു പ്രവേശിച്ചു. വരുംദിവസങ്ങളിൽ ഹോസെയുടെ ശക്തികുറയുമെന്നാണു പ്രവചനം.

ഹാർവിയേക്കാൾ കടുപ്പം ഇർമ

ഹാർവി ചുഴലിക്കൊടുങ്കാറ്റിന് അകമ്പടിയായെത്തിയ കാറ്റിന്റെ വേഗം മണിക്കൂറിൽ 212 കിലോമീറ്ററായിരുന്നെങ്കിൽ, ഇർമയുടെ ശരാശരി വേഗം മണിക്കൂറിൽ 250 കിലോമീറ്ററാണ്. അറ്റ്ലാന്റിക്കിൽ രൂപം കൊണ്ട ഏറ്റവും വലിയ ചുഴലിക്കൊടുങ്കാറ്റായ ‘അലന്റെ’ വേഗം മണിക്കൂറിൽ 305 കിലോമീറ്ററായിരുന്നു. യുഎസ് തീരത്തെത്തുമ്പോഴേക്കും ഇർമയ്ക്കു ശക്തി കുറയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

ടെക്സസിനെ തകർത്തെറിഞ്ഞ ഹാർവി ചുഴലിക്കൊടുങ്കാറ്റിൽ മരിച്ചവരുടെ എണ്ണം 50 കവിഞ്ഞതിനു പിന്നാലെയാണു മറ്റൊരു കൊടുങ്കാറ്റിന്റെ വരവ്. ഹാർവി നിമിത്തം 9,000 വീടുകൾ നിലംപൊത്തിയിരുന്നു. 1,85,000 വീടുകൾക്കു കേടുപറ്റി. വീടു നഷ്ടപ്പെട്ട 42,000 പേർ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

ഉദ്ഭവം കേപ് വെർദിൽ

അറ്റ്‌ലാന്റിക്കിലെ കേപ് വെർദ് ദ്വീപുകൾക്കു സമീപത്തുനിന്നാണ് ഇര്‍മ രൂപംകൊണ്ടത്. ഈ പ്രദേശത്തുനിന്നു രൂപമെടുത്ത മറ്റു കൊടുങ്കാറ്റുകളായ ഹ്യൂഗോ, ഫ്ളോയ്ഡ്, ഐവാൻ എന്നിവയും തീവ്രതയുടെ കാര്യത്തിൽ വളരെ മുന്നിലായിരുന്നു. പടിഞ്ഞാറോട്ടു സഞ്ചരിക്കുന്തോറും ഇർമ കൂടുതൽ ശക്തമാകുമെന്നു കാലാവസ്ഥാ കേന്ദ്രങ്ങൾ മുന്നറിയിപ്പു നൽകുന്നു.

അമേരിക്കൻ തീരത്തേക്ക് ഇർമ ചുഴലിക്കാറ്റ് വീശിയടിച്ചു തുടങ്ങിയതായി റിപ്പോർട്ട്. 63 ലക്ഷം പേരെയാണ് തീരങ്ങളിൽ നിന്നും ഒഴിപ്പിച്ചത്. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കലാണിത്. ഒരു നൂറ്റാണ്ടിലെ ഏറ്റവും വലിയ നാശമാകും ഇര്‍മ സൃഷ്ടിക്കുക.

അതേസമയം. ദുരന്തത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇര്‍മ വീശിയടിച്ചതോടെ ഫ്ലോറിഡയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. കടല്‍ തീരത്ത് 10 മുതല്‍ 15 അടി വരെ ഉയരത്തില്‍ തിരമാല വീശുന്നുണ്ട്. ജീവന് ഭീഷണിയാകുന്ന കാറ്റ് ജനജീവിതം ദുഷ്ക്കരമാക്കുമെന്നതിനാല്‍ സുരക്ഷിത സ്ഥാനങ്ങളില്‍ കഴിയണമെന്നും പുറത്തിറങ്ങരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അമേരിക്കയിലെ മൂന്നാമത്തെ വലിയ സംസ്ഥാനമാണ് ഫ്ലോറിഡ. 2.1കോടിയാണ് ജനസംഖ്യ.

 

ഫ്ലോറിഡയിൽ 30 ലക്ഷത്തോളം പേർക്ക് വൈദ്യുതിയും വെള്ളവും ഇല്ല, മിയാമി ബീച്ചിൽ  കനത്ത നാശനഷ്ടം.ഫ്ലോറിഡയിൽ ഇരുപത്തി എട്ടായിരം പേരെ മാറ്റി പാർപ്പിച്ചു ഒർലാണ്ടോ വിലും കനത്ത നാശം വിതച്ച് ഇർമ കൊടുംകാറ്റ്.

 ഞങ്ങൾ എപ്പോഴാണ് വീട്ടിലേക്കു പോകേണ്ടത്? ആ നിലവിളി മാത്രമേ എങ്ങുനിന്നും ഉയർന്നു കേൾക്കുന്നുള്ളു.


അഭയാർഥികൾക്ക്, ഹോട്ടലുകളോ സുഹൃത്തുക്കളുടെ വീടുകളോ അഭയം പ്രാപിക്കേണ്ടി വന്നു.  ഇർമ ചുഴലിക്കാറ്റിൽ നിന്ന് രക്ഷപ്പെട്ട നൂറുകണക്കിന് അഭയാർഥികൾ അവരുടെ കിടക്കകളിൽ ഞായറാഴ്ച വൈകുന്നേരം വരെ തളർന്നിരുന്നു. ആയിരക്കണക്കിന് ടൂറിസ്റ്റുകൾ ചിതറിപ്പോയി, വിമാനങ്ങലും  ക്രൂയിസുകളും  റദ്ദാക്കപ്പെട്ടപ്പോൾ ഇവിടെ മരവിച്ചു നിന്നു..

 


9/11/2017 | 2667
Header 1642