January 17 Wednesday 2:37:06 PM

'അവകാശ വാദങ്ങളില്ലാത്ത മനുഷ്യസ്നേഹി; യഥാർത്ഥ മോചകൻ'

ആരാണ് ഫാ: ടോം ഉഴുന്നാലിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വന്നത്? അവകാശവും ആവേശവുമായി അവകാശ വാദം ഉന്നയിച്ചു രംഗത്തുണ്ട്. കേരളവും കേന്ദ്രവും മാത്രമല്ല ബിജെപിയും കോൺഗ്രസ്സും വത്തിക്കാനും വരെ ആശ്വാസത്തിനൊപ്പം തങ്ങളുടെ ശ്രമങ്ങളെ കുറിച്ചു പറയുന്നു. എന്നാൽ ഫാ: ടോം പുറം ലോകം കണ്ടതിന് ഒരേ ഒരു കാരണക്കാരനേയുള്ളൂ. അത് മറ്റാരുമല്ല ഒമാനിലെ സുൽത്താൻ. പണത്തിന് പണവും നയതന്ത്രത്തിന് നയതന്ത്രവും പയറ്റിയാണ് സുൽത്താൻ മലയാളി വൈദികനെ പുറത്തു കൊണ്ടു വന്നത്.
പതിനെട്ടുമാസം ഭീകരരുടെ ഒളിത്താവളത്തിൽ പുറംലോകം കാണാതെ തടവിൽ കഴിയുമ്പോഴും പ്രാർത്ഥനയിൽ ദൈവത്തെ മുറുകെപ്പിടിച്ചു. കേന്ദ്ര സർക്കാരും മറ്റുള്ളവരും നിരന്തരം ഇടപെട്ടിട്ടു. വത്തിക്കാനും വേണ്ടത് ചെയ്തു. നാട്ടുകാരും വീട്ടുകാരും എല്ലാം പ്രാർത്ഥനയിലായി. ഇതിനിടെയിൽ ദൈവപുരുഷനായി ഒമാൻ സുൽത്താൻ മാറി. അക്ഷീണ പരിശ്രമങ്ങളുടെ ഫലമായി ഫാദർ മോചിതനായി. 2016 മാർച്ച് നാലിനു തെക്കൻ യെമനിലെ ഏഡനിൽ മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിന്റെ വയോധികസദനത്തിൽ നിന്നാണു ഫാ.ടോമിനെ ഭീകരർ തട്ടിക്കൊണ്ടുപോയത്. അന്നുമുതൽ ഇന്നോളം, നീണ്ട പതിനെട്ടുമാസവും ടോമിനായി പ്രാർത്ഥനകളും പ്രവർത്തനങ്ങളും സജീവമായിരുന്നു.യെമനിൽ കുടങ്ങിക്കിടന്ന മലയാളികൾ ഉൾപ്പടെയുള്ളവർ മസ്‌കത്തിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയിരുന്നു. യെമനുമായി മികച്ച ബന്ധം ഒമാൻ പുലർത്തുന്നതും ടോമിന്റെ കാര്യത്തിൽ നീക്കങ്ങൾ എളുപ്പമാക്കി. ഫാ.ടോമിന്റെ മോചനത്തിനു സാധ്യമായതെല്ലാം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായുള്ള ചർച്ചയിൽ യെമൻ ഉപപ്രധാനമന്ത്രി അൽമെഖ്ലാഫി വ്യക്തമാക്കി. കഴിഞ്ഞ ജൂലൈയിലായിരുന്നു സുഷമയും അബ്ദുൽമാലിക്കും കൂടിക്കാഴ്ച നടത്തിയത്.
 


9/13/2017 | 272
Header 1667