January 17 Wednesday 2:20:58 PM

കേറ്റ് രാജകുമാരിയുടെ അർധനഗ്ന ചിത്രം പ്രസിദ്ധീകരിച്ചു; വൻതുക പിഴയൊടുക്കാൻ കോടതിയുത്തരവ്

കേറ്റ് രാജകുമാരി.

ബ്രട്ടീഷ് രാജകുമാരിയും വില്യം രാജകുമാരന്റെ പത്നിയുമായ കേറ്റ് മിഡിൽറ്റണിന്റെ അർധനഗ്ന ചിത്രം പ്രസിദ്ധീകരിച്ച രണ്ടു മാഗസീൻ എഡിറ്റർമാർ വൻപിഴയൊടുക്കണമെന്ന് ഫ്രഞ്ച് കോടതിയുടെ ഉത്തരവ്. 2012 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വില്യമും കേറ്റും ഫ്രാൻസിൽ ഹണിമൂണിനു പോയപ്പോൾ ഇരുവരും സൺബാത്ത് ചെയ്തിരുന്നു. ഈ സമയം കേറ്റ് ടോപ്‌ലെസ് ആയിരുന്നു. ആ ചിത്രമാണ് പാപ്പരാസികൾ പുറത്തുവിട്ടത്.

ഒരു ഫ്രഞ്ച് ഗോസിപ് മാഗസിനും പ്രാദേശിക പത്രവുമാണ് കേറ്റിന്റെ തീർത്തും സ്വകാര്യമായ ചിത്രങ്ങൾ പുറത്തുവിട്ടത്. വ്യക്തികളുടെ സ്വകാര്യതയിൽ കടന്നുകയറിയ പാപ്പരാസികൾ രാജകുടുംബത്തിന് അപമാനമുണ്ടാക്കിയെന്ന് ആരോപിച്ചാണ് മൂന്നു മാഗസിൻ എഡിറ്റർമാർക്കും മൂന്നു ഫൊട്ടോഗ്രാഫേഴ്സിനും പിഴ ചുമത്തിയത്. 100,000 യൂറോയാണ് (118000 ഡോളര്‍) കോടതി പിഴ വിധിച്ചത്.  മാഗസിന്‍ എഡിറ്ററും ഉടമയും 53,000 ഡോളര്‍ വ്യക്തിപരമായും പിഴ അടയ്ക്കണം.

ദമ്പതികളുടെ സ്വകാര്യതയിൽ അതിക്രമിച്ചു കയറി ചിത്രമെടുക്കുകയും അപകീർത്തികരമായ രീതിയിൽ അത് പ്രസിദ്ധീകരിക്കുകയും അതുമൂലം രാജകുടുംബത്തിനുണ്ടായ അപമാനവും കണക്കിലെടുത്താണ് ഇത്രയും വലിയൊരു തുക പിഴയൊടുക്കാൻ  കോടതി നിർദേശിച്ചത്. 


9/8/2017 | 63
Header 1608