January 17 Wednesday 1:06:29 PM

'ഇടതുകാറ്റില്‍ ജെഎന്‍യു തെരഞ്ഞെടുപ്പ്; പ്രസിഡന്റ് സ്ഥാനം പ്രതീക്ഷിച്ചിരുന്ന അപരാജിത രാജയ്ക്ക് നാലാം സ്ഥാനം'

ന്യൂഡല്‍ഹി: ജഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍ എബിവിപിയെ തൂത്തെറിഞ്ഞ് ഇടതു സംഘടനകള്‍. മുഴുവന്‍ ജനറല്‍ സീറ്റുകളിലേക്കും വിശാല ഇടതു സഖ്യത്തിന് വിജയമായിരുന്നു. എസ്എഫ്‌ഐ, ഐസ, ഡിഎസ്എഫ് സഖ്യവും ചേര്‍ന്നാണ് ബി.ജെ.പിയുടെ വിദ്യാര്‍ഥി സംഘടനയായ എ.ബി.വി.പിയെ തോല്‍പ്പിച്ചത്. 

എ.ബി.വി.പിയുടെ നിധി ത്രിപാഠിയെ വോട്ടുകള്‍ക്ക് തോല്‍പ്പിച്ച് ഇടതുസഖ്യം സ്ഥാനാര്‍ഥി ഗീതാകുമാരിയെ യൂണിയന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. എന്നാല്‍ പ്രസിഡന്റ് സ്ഥാനം പ്രതീക്ഷിച്ചിരുന്ന സിപിഐ നേതാവ് ഡി. രാജയുടെ മകള്‍ അപരാജിത രാജയ്ക്ക് നാലാം സ്ഥാനത്തേക്ക് ഒതുങ്ങേണ്ടി വന്നു.

തന്റെ വിജയത്തിന്റെ അവകാശം പൂര്‍ണമായും വിദ്യാര്‍ഥികള്‍ക്ക് അവകാശപ്പെട്ടതാണ് ജെ.എന്‍.യു പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഗീതാ കുമാരി പറഞ്ഞു. നജീബ് വിഷയം, ജെ.എന്‍.യുവിലെ സീറ്റുകള്‍ വെട്ടികുറക്കല്‍, പുതിയ ഹോസ്റ്റലുകള്‍, സ്വയംഭരണം സംരക്ഷിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ സജീവമായ ഇടപെടലുണ്ടാകുമെന്നും നിയുക്ത പ്രസിഡന്റ് പറഞ്ഞു.

ഐസയുടെ സിമോണ്‍ സോയ ഖാനാണ് വൈസ് പ്രസിഡന്റ്. ദുര്‍ഗേഷ് കുമാറിനെയാണ് സോയ തോല്‍പ്പിച്ചത്. ഇടതു സഖ്യം സ്ഥാനാര്‍ഥി ഡഗ്ഗിരാല ശ്രീകൃഷ ജനറല്‍ സെക്രട്ടറിയായും വിജയിച്ചു. ശുബാനാസു സിങ്ങാണ് ജോയിന്റ് സെക്രട്ടറി.

കൗണ്‍സിലര്‍ സീറ്റുകളിലും വന്‍ വിജയം നേടി വിവിധ പഠന വിഭാഗങ്ങളിലും ഇടതിന് തന്നെയായിരുന്നു ആധിപത്യം. ഇന്ന് പുലര്‍ച്ചെയോടെയാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയായത്. എന്നാല്‍ നാളെ മാത്രമാണ് ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാകൂ.


9/10/2017 | 527
Header 1634