January 17 Wednesday 1:06:51 PM

'ഇതാണ്‌ നിയമ വാഴ്ച്ച! ശ്രീ ശ്രീ രവിശങ്കറിന്റെ ഡ്രൈവറായി ചീഫ് ജസ്റ്റീസ് കറോടിച്ചു'

അത്യുന്നത പദവിയിലുള്ള ന്യാധിപൻ ആൾ ദൈവത്തിനു ഡ്രൈവറായി പോയാൽ എന്താകും രാജ്യത്തേ നിയമ വാഴ്ച്ചയും വിധി പറയലും. അതേ..അത് സംഭവിച്ചു.ഗുവാഹട്ടി ചീഫ് ജസ്റ്റിസ് അജിത് സിങ് ശ്രീ ശ്രീ രവിശങ്കറുടെ ഡ്രൈവറായി വാഹൻ ഓടിച്ച് അദ്ദേഹത്തേ സേവിച്ചു.

ഗുവാഹട്ടി ചീഫ് ജസ്റ്റിസിനെതിരെ രൂക്ഷ വിമർശനവുമായി ബാർ അസോസിയേഷൻ. ഗുവാഹട്ടി ചീഫ് ജസ്റ്റിസ് അജിത് സിങിനാണ് പണി കിട്ടിയിരിക്കുന്നത്. സ്വന്തം വാഹനമോടിച്ച് ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിനെ വിമാനത്താവളത്തിലെത്തിച്ചതിനാണ് വിമർശനവുമായി ബാർ അസോസിയേഷൻ രംഗത്ത് വന്നിരിക്കുന്നത്.കാറിന്റെ ഡ്രൈവിങ് സീറ്റില്‍ ജസ്റ്റിസ് അജിത് സിങും അരികെ ശ്രീ ശ്രീ രവിശങ്കറും ഇരിക്കുന്ന ഫോട്ടോ പുറത്തായതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ഗുവാഹട്ടിയില്‍ സംഘടിപ്പിച്ച വടക്കു കിഴക്കന്‍ തദ്ദേശീയരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ശ്രീ ശ്രീ രവിശങ്കര്‍

ചട്ടങ്ങൾ കാറ്റിൽ പറത്തി,ജുഡീഷ്യറിക്ക് അപമാനം

ചട്ടലംഘനം ഹൈക്കോടതി ചട്ടങ്ങള്‍ ലംഘിക്കുന്ന പ്രവൃത്തിയാണ് ചീഫ് ജസ്റ്റിസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് ബാര്‍ അസോസിയേഷന്റെ വാദം. . ആദ്യം നിഷേധിച്ചു എങ്കിലും പിന്നീട് വീഡിയോ പുറത്തു വന്നതോടെ വൻ വിവാദത്തിലേക്കായി കാര്യങ്ങൾ. ദൃശ്യങ്ങൾ പുറത്ത് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങുന്ന ശ്രീ ശ്രീയെ വിമാനത്താവത്താവളത്തില്‍ കൊണ്ടാക്കുന്ന ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് ബാര്‍ അസോസിയേഷന്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയത്.       സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതി ജസ്റ്റിസ് അജിത് സിങിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കാനിരിക്കുകയാണ് ബാര്‍ അസോസിയേഷന്

ശ്രീ ശ്രീ രവിശങ്കറുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ കോടതിയിൽ

ശ്രീ ശ്രീ രവിശങ്കർക്കെതിരേ നിരവധി കേസുകൾ കോടതിയിൽ ഉണ്ട്. സുപ്രീം കോടതിയിലടക്കം. പാരിസ്ഥിതിക വിഷയങ്ങൾ, സാമ്പത്തില ക്രയ വിക്രയങ്ങൾ, നികുതി, റവന്യൂ റിട്ടേൺ അങ്ങിനെ പലതും. ഈ കേസുകളിൽ നീതീ പൂർവ്വമായ വിധി പ്രസ്താവങ്ങൾ വരുമെന്ന് എങ്ങിനെ പൊതുജനങ്ങൾക്ക് വിശ്വസിക്കാനാകും. ആൾ ദൈവങ്ങളും, ന്യായാധിപരുമായുള്ള ബന്ധങ്ങൾ മുമ്പും പുറത്തുവന്നിട്ടുണ്ട്.


9/12/2017 | 276
Header 1655