January 17 Wednesday 1:06:44 PM

സിപിഎ എം പിളരും; പ്രകാശ് കാരാട്ടും വൃന്ദ കാരാട്ടും ഡൽഹിയിൽ ഇരുന്ന് പ്രവർത്തിക്കുന്ന കോക്കസ് സിപിഎ എമ്മിനെ നശിപ്പിക്കുന്നുവെന്ന് ഋതബ്രത ബാനര്‍ജി

പ്രകാശ് കാരാട്ടും വൃന്ദ കാരാട്ടും ചേർന്ന് സിപിഎ എമ്മിനെ നശിപ്പിക്കുകയാണെന്ന് പാർട്ടി പുറത്താക്കിയ പശ്ചിമ ബം​ഗാൾ നേതാവ് ഋതബ്രത ബാനര്‍ജി. വൃന്ദയും പ്രകാശും ​ഡൽഹിയിലിരുന്ന് ബം​ഗാളിലെ പാർട്ടിയെ നശിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇതിന് ഇവരുടെ ബം​ഗാൾ ഏജന്റ് മുഹമ്മദ് സലീം കൂട്ട് നിൽക്കുകയാണെന്ന് ഋതബ്രത ബാനര്‍ജി നാരദ ന്യൂസിനോട് പറഞ്ഞു. പാർട്ടി അച്ചടക്കം ലംഘിച്ചത്തിന് സിപിഎ എം പുറത്താക്കിയത് ശേഷം ആദ്യമായി പ്രതികരിക്കുകയായിരുന്നു സിപിഎ എമ്മിന്റെ രാജ്യസഭ എംപി. പശ്ചിമ ബം​ഗാളിലെ സിപിഎ എം പിളരും. അതുണ്ടായില്ലെങ്കിൽ പാർട്ടി നശിക്കുമെന്നും ഋതബ്രത ബാനര്‍ജി പറഞ്ഞു.


9/13/2017 | 29
Header 1671