January 17 Wednesday 1:06:59 PM

പെട്രോൾ വിലവർധന; പാവപ്പെട്ടവന് ആഹാരം കൊടുക്കാനെന്ന് കണ്ണന്താനം

കൊച്ചി: വണ്ടി വാങ്ങാന്‍ പണമുള്ളവര്‍ പെട്രോളുമടിക്കണമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൺസ് കണ്ണന്താനം പറഞ്ഞു. ഇന്ധനവില ദിനംപ്രതി കൂടുന്ന കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണമെന്ന് മാതൃഭൂമി ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു.

‘സര്‍ക്കാര്‍ പ്രവര്‍ത്തിക്കാന്‍ പണം ആവശ്യമാണ്. സബ്‌സിഡി നല്‍കാനും വികസനപ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം പണം വേണം. അത് ലഭിക്കുന്നത് നികുതിയില്‍ നിന്നാണ്. പാവപ്പെട്ടവന് വേണ്ടി പണമുള്ളവര്‍ നികുതി നല്‍കാന്‍ തയാറാവണം. ഇരുചക്ര വാഹനം വാങ്ങാന്‍ പണമുള്ളവന്‍ ഭക്ഷണം കഴിക്കാനും സാമ്പത്തിക ശേഷിയുള്ളവരാണ്. എന്നാല്‍, രാജ്യത്തെ മുപ്പത് ശതമാനം ആളുകള്‍ ഒരുനേരം പോലും ഭക്ഷണം കഴിക്കാന്‍ വകയില്ലാത്തവരാണ്. അതിനാല്‍ വാഹനമുള്ളവര്‍ ആ ത്യാഗം സഹിക്കേണ്ടതു തന്നെയാണ്’ അൽഫോൺസ് കണ്ണന്താനം പറഞ്ഞു.

 


9/14/2017 | 90
Header 1675