January 17 Wednesday 1:04:59 PM

'ഇന്ത്യാ ഗേറ്റ് വൃത്തിയാക്കാനെത്തിയ കണ്ണന്താനത്തിന് മാലിന്യം കണ്ടെത്താനായില്ല; മന്ത്രിക്ക് മാലിന്യം എത്തിച്ചു കൊടുത്ത് വളണ്ടിയര്‍മാര്‍'

 

ടൂറിസം മന്ത്രി വിയര്‍ക്കുന്നത് കണ്ട് നില്‍ക്കാന്‍ കെല്‍പ്പില്ലാത്ത വളണ്ടിയര്‍മാരും മന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരും ഉടന്‍ തന്നെ മന്ത്രിക്ക് വേണ്ടി മാലിന്യങ്ങള്‍ സംഘടിപ്പിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര ടൂറിസം മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ പെട്രോള്‍ വില വര്‍ദ്ധനവിനെ കുറിച്ച് വിവാദ പ്രസ്താവന നടത്തിയ അല്‍ഫോണ്‍സ് കണ്ണന്താനം വീണ്ടും വിവാദത്തില്‍. കേന്ദ്ര സര്‍ക്കാരിന്റെ ‘സ്വച്ഛതാ ഹി സേവാ’ ക്യാംപെയിനിന്റെ ഭാഗമായി ഇന്ത്യാ ഗേറ്റ് പരിസരം വൃത്തിയാക്കാന്‍ എത്തിയതായിരുന്നു കണ്ണന്താനം. എന്നാല്‍ പ്രദേശത്ത് മാലിന്യങ്ങള്‍ ഒന്നും കാണാന്‍ കഴിയാതെ മന്ത്രി കുഴയുകയായിരുന്നുവെന്ന് പിടിഐയെ ഉദ്ദരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 

എന്നാല്‍ ടൂറിസം മന്ത്രി വിയര്‍ക്കുന്നത് കണ്ട് നില്‍ക്കാന്‍ കെല്‍പ്പില്ലാത്ത വളണ്ടിയര്‍മാരും മന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരും ഉടന്‍ തന്നെ മന്ത്രിക്ക് വേണ്ടി മാലിന്യങ്ങള്‍ സംഘടിപ്പിച്ചു. ഒഴിഞ്ഞ വെളളക്കുപ്പികളും പാന്‍മസാലയുടെ പാക്കറ്റുകളും ഐസ്ക്രീം കപ്പുകളും എന്നുവേണ്ട കിട്ടാവുന്ന മാലിന്യങ്ങളൊക്കെ മന്ത്രിക്ക് മുമ്പിലെത്തി. ഉടന്‍ തന്നെ മന്ത്രി മാലിന്യങ്ങള്‍ ഓരോന്നായി വൃത്തിയാക്കാന്‍ തുടങ്ങി. 

സ്ഥലത്തുണ്ടായിരുന്ന ഭൂരിഭാഗം പേരും എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ നോക്കി നില്‍ക്കുകയായിരുന്നു. കൂടാതെ സ്ഥലത്ത് മാലിന്യം വൃത്തിയാക്കാനെത്തിയത് കേന്ദ്രമന്ത്രിയാണോയെന്ന് മനസ്സിലാകാതെയാണ് ഇവര്‍ നോക്കിനിന്നത്. മന്ത്രി കാഴ്ച്ചക്കാരുടെ കൈ പിടിച്ച് കുലുക്കുമ്പോഴും പുറത്ത് തട്ടി വിശേഷങ്ങള്‍ ചോദിച്ചപ്പോഴും ആളുകള്‍ ആശയക്കുഴപ്പത്തിലായിരുന്നു.

 


9/18/2017 | 79
Header 1696