January 17 Wednesday 1:05:44 PM

‘ഇതല്ല എന്റെ ഇന്ത്യ’: എ.ആർ.റഹ്മാൻ 

മുംബൈ ∙ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതികരണവുമായി പ്രശസ്ത സംഗീത സംവിധായകൻ എ.ആർ.റഹ്മാൻ. ‘ഇതല്ല എന്റെ ഇന്ത്യ’ എന്നാണു റഹ്മാൻ പറഞ്ഞത്. ‘ഇന്ത്യയിൽ ഇങ്ങനെയൊന്നും നടക്കരുതെന്നാണ് ആഗ്രഹം. ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെങ്കിൽ ഇതെന്റെ ഇന്ത്യയല്ല. പുരോഗമന ചിന്തയും ദയയും നിറഞ്ഞതാവണം ഇന്ത്യ’– അദ്ദേഹം കൂട്ടിച്ചേർത്തു. 

തന്റെ സംഗീതയാത്രകളെ ആസ്പദമാക്കിയുള്ള ‘വൺ ഹാർട്ട്’ എന്ന സിനിമയുടെ പ്രചാരണാർഥം സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു റഹ്മാൻ.


9/9/2017 | 105
Header 1626